ADVERTISEMENT

സാധാരണ വീടിന്റെ മേൽക്കൂരയിൽ പതിക്കുന്നത് കിളികളും മറ്റും ഇടുന്ന പാതികഴിച്ച പഴങ്ങളും മറ്റുമാണ്. എന്നാൽ ഫ്ലോറിഡയിൽ സംഭവിച്ചത് സ്വൽപം വെറൈറ്റിയായ ഒരു കാര്യം. ഏതായാലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.കഴിഞ്ഞ മാർച്ച് എട്ടിനാണ് ആ സംഭവം നടന്നത്. യുഎസിലെ ഫ്ലോറിഡയിലുള്ള ഒരു വീടിന്റെ മേൽക്കൂര തകർത്തുകൊണ്ട് ആകാശത്തു നിന്ന് ഒരു ലോഹക്കഷണം അകത്തേക്ക് വന്നു. ആർക്കും പരുക്കുകളൊന്നും സംഭവിച്ചില്ല, മറ്റ് അനിഷ്ടകാര്യങ്ങളും ഉണ്ടായില്ല. എങ്കിലും ഇതെങ്ങനെ വന്നു, എവിടെ നിന്നു വന്നു എന്ന ചോദ്യം ഉയർന്നു. ബഹിരാകാശവുമായി ഇതിനു ബന്ധമുണ്ടെന്ന ശക്തമായ അഭ്യൂഹവും വന്നു,

700 ഗ്രാം ഭാരവും 10 സെന്റിമീറ്റർ ഉയരവുമുള്ള ഈ നിഗൂഢ വസ്തു എന്താണെന്ന് നാസ ഉൾപ്പെടെ സ്ഥാപനങ്ങൾ ഒരുപാട് അന്വേഷിച്ചു. ഒടുവിൽ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശകേന്ദ്രത്തിൽ നടന്ന പഠനങ്ങളിൽ ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നും ഉപേക്ഷിച്ച ലോഹമാണെന്ന് സ്ഥിരീകരണമുണ്ടായി. 2021 മാർച്ച് 11 ന് ബഹിരാകാശ നിലയത്തിൽ പുതിയ ബാറ്ററികൾ സ്ഥാപിച്ച ശേഷം, പഴകിയ നിക്കൽ-ഹൈഡ്രജൻ ബാറ്ററികളുടെ ഒരു കൂട്ടം  ബഹിരാകാശ ശാസ്ത്രജ്ഞർ നീക്കം ചെയ്തു, പുതിയത് ഘടിപ്പിച്ചു. നീക്കം ചെയ്തവ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നിലയത്തിന്റെ റോബട്ടിക് കൈ ഉപയോഗിച്ച് എറിഞ്ഞു കളഞ്ഞു.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇത് കത്തിനശിക്കുമെന്ന്  പ്രതീക്ഷിച്ചിരുന്നു, പക്ഷേ ഒരു കഷണം അതിജീവിച്ചു. അതാണ് ഫ്ലോറിഡയിലെ വീട്ടിൽ പതിച്ചത്. ബഹിരാകാശവസ്‌തുക്കൾ ഭൂമിയിൽ എത്തുന്നത് തടയാൻ നാസയ്‌ക്ക് ശക്തമായ സന്നാഹങ്ങളുണ്ടെങ്കിലും അപൂർവമായി ഇങ്ങനെ ചിലത് സംഭവിക്കും.

English Summary:

Space Debris Crash-Lands on Florida Home with a Bang from Above

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com