ADVERTISEMENT

രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഡിജിറ്റൽ മീഡിയ ഉപയോഗം മിക്കപ്പോഴും ദോഷഫലങ്ങളാണ് ഉണ്ടാക്കുക. രണ്ടു വയസ്സു മുതൽ അഞ്ചു വയസ്സു വരെയുള്ളു പ്രീസ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ ഡിജിറ്റൽ മീഡിയ ഉപയോഗത്തിന് ഗുണവും ദോഷവുമുണ്ടാകാം. അധ്യയനപരമായ പരിപാടികൾക്ക് ഈ പ്രായത്തിൽ ബുദ്ധിവികാസത്തെ ഗുണപരമായി സ്വാധീനിക്കാൻ കഴിയും. അതേസമയം നിശ്ചിത സമയത്തിൽ കൂടുതൽ അനാരോഗ്യകരമായ ഉപയോഗം മസ്തിഷ്കത്തിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കും. സ്കൂൾ പ്രായത്തിലുള്ള കുട്ടികളിലും കൗമാരപ്രായക്കാരിലും അധ്യയനപരമായ പരിപാടികൾക്കായി ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് ബുദ്ധിപരമായ ശേഷികളെയും പഠനത്തെയും നല്ല രീതിയിൽ സ്വാധീനിക്കുന്നതായി കണ്ടിട്ടുണ്ട്. 

കൂടുതൽ സമയം ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളിൽ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കൂടുതലാണെന്ന് ചില പഠനങ്ങളുണ്ട്. അതോടൊപ്പം ശ്രദ്ധയും ഏകാഗ്രതയും കുറയുക, സാമൂഹികമായ ഇടപെടലുകളിൽ നിന്ന് പിൻവലിയുക, പെരുമാറ്റ പ്രശ്നങ്ങൾ, അമിതദേഷ്യം എന്നിവയൊക്കെ ഡിജിറ്റൽ മീഡിയയുടെ അമിതോപയോഗവുമായി ബന്ധപ്പെട്ടു കാണാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഡിജിറ്റൽ മീഡിയ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. 

English Summary:

Excessive Screen Time Linked to Child Depression and Anxiety, Experts Warn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com