ADVERTISEMENT

ബെംഗളൂരു∙ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 25ന് കേരളത്തിലേക്കു കേരള ആർടിസി ഏഴും കർണാടക ആർടിസി പത്തും സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പതിവു സർവീസുകളിലെ സീറ്റുകളെല്ലാം തീർന്നതോടെയാണ് സ്പെഷലുകൾ രംഗത്തിറക്കിയത്. കേരള ആർടിസി കോഴിക്കോട്ടേക്കു രണ്ടും കണ്ണൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലേക്കും ഒന്നും അധിക സർവീസാണ് നടത്തുന്നത്. 

കർണാടക ആർടിസി ബെംഗളൂരുവിൽ നിന്നു കണ്ണൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലേക്ക് രണ്ടും കോഴിക്കോട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് ഒന്നും വീതം സർവീസാണ് നടത്തുന്നത്. മൈസൂരുവിൽ നിന്നു എറണാകുളത്തേക്കും സ്പെഷൽ സർവീസുണ്ട്. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന 26ന് തന്നെയാണ് കർണാടകയിലെ 14 മണ്ഡലങ്ങളിൽ ആദ്യ ഘട്ട വോട്ടെടുപ്പ്. ശനി, ഞായർ കൂടി ലഭിക്കുന്നതോടെ തുടർച്ചയായി 3 ദിവസം അവധി ലഭിക്കുന്നതോടെയാണു കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്നത്. മടക്കയാത്രയ്ക്കായി 28നും സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

വേണം, സ്പെഷൽ ട്രെയിൻ
സ്വകാര്യ ബസുകളിൽ കൊള്ളനിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ‍ സ്പെഷൽ ട്രെയിനുകൾക്കായി മുറവിളി ഉയരുന്നു. 25ന് ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപേ തീർന്നിരുന്നു. അന്നേദിവസം കണ്ണൂരിലേക്ക് 2000 രൂപ, കൊച്ചിയിലേക്കു 2500, തിരുവനന്തപുരത്തേക്കു 3000 എന്നിങ്ങനെ സ്വകാര്യ ബസുകളിൽ നിരക്ക് ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങൾ ഇനിയും വർധിക്കാനാണ് സാധ്യത. നേരത്തേ തിരഞ്ഞെടുപ്പിനായി തമിഴ്നാട്ടിലേക്കു പോകാൻ റെയിൽവേ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരുന്നു. സമാനമായി കേരളത്തിലേക്കും സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തേണ്ടതുണ്ട്.

English Summary:

KeralaElection Rush: Kerala and Karnataka RTCs Roll Out Additional Bus Services to Accommodate Soaring Demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com