ADVERTISEMENT

മൂവാറ്റുപുഴ∙ നഗരത്തിൽ മാലിന്യം തള്ളാൻ വാഹനത്തിൽ എത്തിയ ദമ്പതികളെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ രാവിലെ 7ന് എംസി റോഡിൽ ലിസ്യൂ സെന്ററിനു താഴെയാണ് വാഹനത്തിൽ മാലിന്യവുമായി ദമ്പതികൾ എത്തിയത്.  മാലിന്യം റോഡരികത്തു തള്ളാൻ ശ്രമിക്കുന്നതിനിടെ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. മാലിന്യം കൊണ്ട് വന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു. 

സമീപ പഞ്ചായത്തുകളിൽ നിന്ന് എത്തിക്കുന്ന മാലിന്യം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തള്ളുന്നത് പതിവാണ്. രാവിലെ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്താലും പിന്നീടും ഇവിടെ മാലിന്യം കുന്നു കൂടുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്. പൊതുനിരത്തിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പറുകളും ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇവയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു. 

അനധികൃതമായി നഗരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡിനു നഗരസഭ രൂപം നൽകിയിരുന്നു. ഇവർ സ്ഥിരമായി മാലിന്യം തള്ളുന്ന കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. പായിപ്ര, ആയവന, വാളകം, ആവോലി, മാറാടി പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നാണ് നഗരത്തിലെ പൊതുറോഡുകൾക്ക് അരികിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നത്. തുടർന്നുളള ദിവസങ്ങളിൽ സന്നദ്ധ പ്രവർത്തകരും, ജനപ്രതിനിധികളും, ജീവനക്കാരും അടങ്ങുന്ന സംഘം പട്ടണത്തിന്റെ വിവിധ മേഖലകളിൽ നിരീക്ഷണം ശക്തമാക്കും 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com