ADVERTISEMENT

കാഞ്ഞൂർ∙ ഇറച്ചിയിൽ ഫിനോയിലിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇറച്ചിക്കട പൂട്ടിച്ചു. കാഞ്ഞൂർ പെട്രോൾ പമ്പിനു സമീപത്തുള്ള കടയാണ് പൂട്ടിച്ചത്. ഇവിടെ നിന്നു വാങ്ങിയ ഇറച്ചി കഴുകിയപ്പോൾ ഫിനോയിലിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ വിഭാഗം കടയിലെത്തി പരിശോധന നടത്തുകയും ഇറച്ചിയിൽ ഫിനോയിൽ ഉപയോഗിച്ചുവെന്നു വ്യക്തമാവുകയും ചെയ്തു. ഇതേത്തുടർന്ന് കട പൂട്ടി സീൽ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com