ADVERTISEMENT

വേനൽക്കാല ക്യാംപ് 24 മുതൽ:
കൊച്ചി∙ വൈറ്റില രാമകൃഷ്ണ മഠത്തിൽ കുട്ടികൾക്കായി 5 ദിവസത്തെ വേനൽക്കാല ക്യാംപ് 24ന് ആരംഭിക്കും. 13 മുതൽ 16വരെ വയസ്സുകാർക്കു പങ്കെടുക്കാം. 99614 12634.

വോളി ടൂർണമെന്റ് ഇന്നു മുതൽ
കൊച്ചി ∙ പാലാരിവട്ടം റോട്ടറി ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള പുരുഷ - വനിത വോളി ബോൾ ടൂർണമെന്റ് ഇന്നു തുടങ്ങും. ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ജിസിഡിഎ സ്റ്റേഡിയത്തിൽ ഇന്ന് 6നു ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. നാളെ  8നാണ് ഫൈനൽ മത്സരം.

ഞായറാഴ്ച മെട്രോ സർവീസ് 7 മുതൽ
കൊച്ചി ∙ യുപിഎസ്‌സി നാഷനൽ ഡിഫൻസ് അക്കാദമി പരീക്ഷ നടക്കുന്നതിനാൽ ഞായറാഴ്ച കൊച്ചി മെട്രോ രാവിലെ 7നു സർവീസ് ആരംഭിക്കും. നിലവിൽ ഞായറാഴ്ചകളിൽ 7.30നാണു  സർവീസ് ആരംഭിക്കുന്നത 

നുവാൽസ്
കളമശേരി ∙ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) പ്രഫസർ (നിയമം) ഒഴിവ്. അപേക്ഷ മേയ് 15 വരെ സ്വീകരിക്കും. www.nuals.ac.in.

നിർമല കോളജ്
മുളന്തുരുത്തി∙ നിർമല കോളജിൽ ഇംഗ്ലിഷ്, കൊമേഴ്സ്, സൈക്കോളജി, മാനേജ്‌മെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അപേക്ഷ 26 വരെ സ്വീകരിക്കും. nirmalaansmty@gmail.com. 9961311110.

ഒഴിവ്
കളമശേരി ∙ കുസാറ്റിൽ തദ്ദേശീയ പ്രോസസറുകൾ രൂപകൽപന ചെയ്യുന്ന പ്രോജക്ടിന്റെ ഭാഗമാകാൻ എൻജിനീയർമാരെ ആവശ്യമുണ്ട്. 28നു മുൻപ് അപേക്ഷിക്കാം. മെയിൽ: https://doe.cusat.ac.in/, https: //cusat.ac.in/news.

ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്
പറവൂർ ∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്‌ഷൻ വെബ് കാസ്റ്റിങ്ങിന് ജില്ലയിൽ 1250 ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്. 18 വയസ്സ് പൂർത്തിയായവർക്കും കുറഞ്ഞതു പ്ലസ് ടു യോഗ്യതയുള്ളവർക്കും ആൻഡ്രോയിഡ് ഫോൺ കയ്യിലുള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ 92494 20235 എന്ന നമ്പറിൽ ഇലക്‌ഷൻ എന്ന് വാട്സാപ് ചെയ്യുക. വിവരങ്ങൾക്ക് : 92494 20225.

ഷട്ടിൽ ടൂർണമെന്റ് മേയ് 15ന് തുടങ്ങും
ചേന്ദമംഗലം ∙ സിഎച്ച്എം ഷട്ടിലേഴ്സ് നടത്തുന്ന ഡി ലെവൽ ഡബിൾസ് ഔട്ഡോർ ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ് മേയ് 15ന് പാലിയം സിഎച്ച്എം ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടിൽ തുടങ്ങും. താൽപര്യമുള്ള ടീമുകൾ റജിസ്റ്റർ ചെയ്യണം. 98479 25194.

അഡ്മിഷൻ
പറവൂർ ∙ സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കൊടുങ്ങല്ലൂർ സെന്ററിൽ എംസിഎ അഡ്മിഷൻ ആരംഭിച്ചു. പിന്നാക്ക വിഭാഗങ്ങൾക്കു സംവരണം ഉണ്ട്. വിവരങ്ങൾക്ക് : 9895327867

സമ്മർ ക്യാംപ്
ആലുവ∙ തോട്ടുമുഖം വൈഎംസിഎയിൽ 5നും 16നും ഇടയ്ക്കുള്ള കുട്ടികൾക്കായി 22 മുതൽ 25 വരെ സമ്മർ ക്യാംപ് നടത്തും. 9495538914. 

ദന്തരോഗ ക്യാംപ്
ആലുവ∙ ദേശം ദത്ത ആ‍ഞ്ജനേയ ക്ഷേത്രത്തിന്റെയും അമൃത ആശുപത്രിയുടെയും നേതൃത്വത്തിൽ ഞായറാഴ്ച 9നു ക്ഷേത്രം ക്ലിനിക്കിൽ സൗജന്യ ദന്തരോഗ പരിശോധനാ ക്യാംപ് നടത്തും.

കോഴിക്കുഞ്ഞ‌്
പാലക്കുഴ∙ മൃഗാശുപത്രിയിൽ നാളെ രാവിലെ 9.30ന് പ്രതിരോധ കുത്തിവയ്പ് നൽകിയ 51 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ 130 രൂപ നിരക്കിൽ വിതരണം ചെയ്യും. 

ദ്  ഡിപ്പാർട്ടഡ് 22ന്
മട്ടാഞ്ചേരി∙ 4 ഓസ്കർ അവാർഡുകൾ നേടിയ ഇംഗ്ലിഷ് സിനിമ –ദ് ഡിപ്പാർട്ടഡ് കരുവേലിപ്പടി ടഗോർ ലൈബ്രറിയിൽ 22ന് വൈകിട്ട് 6ന് പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം.

പരിശീലന ക്യാംപ് ഇന്നുമുതൽ
ഫോർട്ട്കൊച്ചി∙ വെളി ലയൺസ് ഫുട്ബോൾ അക്കാദമിയുടെ ഫുട്ബോൾ, അത്‌ലറ്റിക്സ് പരിശീലന ക്യാംപ് ഇന്ന് ആരംഭിക്കും. വെളി മൈതാനത്ത് ഇന്ന് രാവിലെ  7ന് കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

ഫിയസ്റ്റ –2കെ24 നാളെ
മട്ടാഞ്ചേരി∙ കെഎൽസിഎ ഫോർട്ട്കൊച്ചി മേഖല സമിതി സംഘടിപ്പിക്കുന്ന കലോത്സവം  ഫിയസ്റ്റ –2കെ24 നാളെ നസ്രത്ത് പാരിഷ് ഹാളിൽ നടത്തും. വിവിധ മത്സരങ്ങൾ ഉണ്ടാകും.

ദ് ഔട്ടർ സൈഡ് ഇന്ന്
മട്ടാഞ്ചേരി∙ കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള 64 കലാകാരന്മാർ പങ്കെടുക്കുന്ന ചിത്ര പ്രദർശനം ദ് ഔട്ടർ സൈഡ് ഇന്ന് 2.30ന് ചന്ദ്ര ദാസൻ ഉദ്ഘാടനം ചെയ്യും. 21ന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com