ADVERTISEMENT

കളമശേരി ∙ എച്ച്എംടി റോഡിൽ കാക്കനാട് ഭാഗത്തേക്കുള്ള റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു കോൺക്രീറ്റ് റോഡിന‌ടിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. എച്ച്എംടി റോഡിലൂടെ വാട്ടർ അതോറിറ്റിക്കു പുറമേ കിൻഫ്ര, കൊച്ചിൻ റിഫൈനറി എന്നിവയുടെ പൈപ്പുകൾ ഇതുവഴിയാണ് സ്ഥാപിച്ചിട്ടുള്ളത്.ചോർച്ചയുള്ള പൈപ്പ് തങ്ങളുടേതല്ലെന്നും തങ്ങളുടെ ശുദ്ധജല പൈപ്പ് റോഡിനരികിലൂടെയുള്ള പാത്തിയിലൂടെയാണു സ്ഥാപിച്ചിട്ടുള്ളതെന്നും വാട്ടർ അതോറിറ്റി പറയുന്നു.

പെരിയാറിൽ നിന്നു കിൻഫ്ര ഹൈടെക് പാർക്കിലേക്കു ശുദ്ധജലമെത്തിക്കുന്ന പൈപ്പ് റോഡിനടിയിലൂടെയാണ് സ്ഥാപിച്ചിട്ടുള്ളത്. പമ്പ് ചെയ്യുമ്പോൾ മർദ്ദത്തിനു വ്യത്യാസം ഇല്ലെന്നും അതിനാൽ ചോർച്ചയുള്ള പൈപ്പ് തങ്ങളുടേതാവാനിടയില്ലെന്നു  കിൻഫ്ര അധികൃതരും പറയുന്നു. പെരിയാറിൽ നിന്ന് കൊച്ചിൻ റിഫൈനറിയിലേക്കു വെള്ളം കൊണ്ടുപോകുന്ന കുഴലും ഇതുവഴിയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവരാരും ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിനു നടപടികൾ സ്വീകരിക്കുന്നില്ല. രണ്ടാഴ്ചയോളമായി റോഡിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com