ADVERTISEMENT

പെരുമ്പാവൂർ ∙ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസിന്റെ നേതൃത്വത്തിൽ ടൗണിലും പരിസരത്തും ലഹരി വേട്ടയും പരിശോധനയും.45  കേസുകൾ റജിസ്റ്റർ ചെയ്യുകയും 50 കിലോഗ്രാം  നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പെരുമ്പാവൂർ ടൗൺ, കണ്ടന്തറ ഭായ് കോളനി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 2 പേർക്കും  അളവിൽ കൂടുതൽ മദ്യം കൈവശം വച്ച് കടത്തിക്കൊണ്ടു വന്നതിന് അതിഥിത്തൊഴിലാളി ഉൾപ്പെടെ 2 പേർക്കെതിരെയും കേസെടുത്തു. 23 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ഒഡീഷ സ്വദേശിക്കെതിരെയും കേസ് എടുത്തു. 

ബവ്റിജസ് പരിസരത്ത് പരസ്യമായി മദ്യപിക്കുന്നതിനെതിരെയും അതിഥി ത്തൊഴിലാളികൾക്കിടയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനെതിരെയും നിരീക്ഷണം ശക്തമാക്കാനും നിയമനടപടികൾ സ്വീകരിക്കാനും തുടർന്നും ഇത്തരത്തിലുള്ള സംയുക്ത പരിശോധനകൾ നടത്താനും തീരുമാനിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബിനു അറിയിച്ചു. 

എൻഫോഴ്സ്മെന്റ്  ഇൻസ്പെക്ടർ കെ.പി പ്രമോദ്, പെരുമ്പാവൂർ റേഞ്ച് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരൻ, മാമല എക്‌സൈസ് ഇൻസ്‌പെക്ടർ കലാധരൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ടി. സാജു, ചാൾസ് ക്ലാർവിൻ, സലിം യൂസഫ് പ്രിവന്റീവ് ഓഫിസർമാരായ സി.ബി രഞ്ജു, പി.ബി.ഷിബു, സി.പി.ജിനീഷ് കുമാർ, എം.എ. അസൈനാർ, വി.എൻ.ജിമ്മി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ.മനോജ് ,പി.എസ്.വസന്തകുമാർ, യു.കെ.ജ്യോതിഷ്, ഫെബിൻ എൽദോസ്, എം.ബൈജു,  സുഗത ബീബി, വി.ബി.ബിപിൻ ദാസ്, എം.ആർ. രാജേഷ്, അമൽ മോഹനൻ, അരുൺ ലാൽ, ജിതിൻ ഗോപി,  എ. ബി.സുരേഷ്, സക്കീർ, ബദർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com