ADVERTISEMENT

പെരുമ്പാവൂർ ∙നഗരത്തെ പ്രകമ്പനം കൊള്ളിച്ച് നിയോജക മണ്ഡലംതല  കലാശക്കൊട്ട്. വാദ്യമേളങ്ങളും കലാപ്രകടനങ്ങളുമൊക്കെയായി മുന്നണികൾ കലാശക്കൊട്ട് ആവേശമാക്കി. യാത്രിനിവാസ്  പരിസരത്തായിരുന്നു 3 മുന്നണികൾക്കും സ്ഥലം അനുവദിച്ചിരുന്നത്.  ഗവ.ബോയ്സ് ഹൈസ്കൂൾ പരിസരത്തു നിന്നാണ് പ്രകടനങ്ങൾ ആരംഭിച്ചത്.  യുഡിഎഫിന്റെ പ്രകടനം കെ.ഹരിഹരയ്യർ റോഡ് വഴി ഔഷധി ജംക്‌ഷനിലെത്തി കച്ചേരിക്കുന്ന് റോഡിലൂടെ സിഗ്‌നൽ കവലയിലെത്തി യാത്രിനിവാസിൽ സമാപിച്ചു. എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രകടനങ്ങൾ എഎം റോഡിലൂടെ മാർക്കറ്റ്, സിഗ്നൽ കവല എന്നിവ കടന്ന് യാത്രി നിവാസിലെത്തി.

കോലഞ്ചേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടന്നപ്പോൾ.
കോലഞ്ചേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടന്നപ്പോൾ.

കോലഞ്ചേരി ∙ കനത്ത ചൂടിലും ആവേശം ചോരാതെ കലാശക്കൊട്ട്. പാർട്ടികളിൽ നിന്ന് സ്ഥാനാർഥികളിലേക്കും പിന്നീട് അണികളിലേക്കും പടിപടിയായി കൊട്ടിക്കയറിയ ആവേശം വോട്ടർമാർക്ക് കൈമാറിയാണ് ഇന്നലെ വൈകിട്ട് പ്രചാരണത്തിന് സമാപനമായത്. മെല്ലെ തുടങ്ങി പാരമ്യത്തിലെത്തിയ പ്രചാരണച്ചൂട് വോട്ടർമാർക്ക് നൽകി പ്രവർത്തകർ പിന്നണിയിലേക്കു നീങ്ങി. കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ കൊണ്ടു മുഖരിതമായ ടൗണിലേക്ക് വൈകിട്ട് 5ന് റോഡ് ഷോയുമായി ട്വന്റി20 സ്ഥാനാർഥി ചാർളി പോളും പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബും എത്തിയപ്പോൾ ചെറിയ തോതിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ട്വന്റി20യുടെ റാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻപിലുള്ള ഗ്രൗണ്ടിൽ സമാപിച്ചു. കുതിരയും കുടവുമായി എൻഡിഎ പ്രവർത്തകർ സ്കൂൾ ജംക്‌ഷനിൽ ദേശീയപാതയുടെ കിഴക്കു ഭാഗത്തും രവീന്ദ്രനാഥിന്റെ കട്ടൗട്ടറുമായി എൽഡിഎഫ് പ്രവർത്തകർ പടിഞ്ഞാറു വശത്തും നിലയുറപ്പിച്ചു. മധ്യത്തിൽ വാദ്യമേളത്തോടെ യുഡിഎഫ് പ്രവർത്തകരും. വൈകിട്ട് 6ന് സമാധാനപരമായി പ്രചാരണം സമാപിച്ചു.

കോൺഗ്രസ് സമ്മേളനം
കുറുപ്പംപടി ∙  മുടക്കുഴ മണ്ഡലത്തിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമ്മേളനം ഉമാ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ്  മത്തായി മലേരിൽ അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ, പോൾ ഉതുപ്പ്, മനോജ് മൂത്തേടൻ, ജോയി പൂണേലി , പി.പി.അവറാച്ചൻ ,റെജി ഇട്ടൂപ്പ്, ജോഷി തോമസ്, എ.‍ടി.അജിത് കുമാർ, ജോബി മാത്യു, ടി.കെ. സാബു, എം.ജി. സന്തോഷ് കുമാർ ,ബിജു ജേക്കബ്, റോഷ്നി എൽദോ, കെ.ജെ. മാത്യു, ബിനോയ് അരീക്കൽ, പി.എം. ജോയി, പി.എം. എൽദോ, പോൾ.കെ. പോൾ, വി.എ. ലതീഷ്. മഹേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

കുടുംബ സംഗമം
പെരുമ്പാവൂർ ∙ ചാലക്കുടി ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം യുഡിഎഫ്  വലിയകുളം 120–ാം  ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കുടുംബ സംഗമം നടത്തി. ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ് എം.കെ.തോമസ്  അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ജോസഫ് മാർട്ടിൻ, അലി മൊയ്‌തീൻ, അരുൺ പോൾ ജേക്കബ്, ടി.പി.ഇസ്മായിൽ,ഷാജി സലിം, ടി.എം.കുര്യാക്കോസ്,രാജു മാത്താറ,എൽദോ മോസസ്, എൻ.ബി.ഹമീദ്, അൻസാർ അറക്കപടി,റോയ് ജോർജ്, അസീസ്, സജിത്ത്, പി.എസ്.അബ്ബാസ്, സുറുമി അലി, സുമതി വേലായുധൻ,സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു.

പെരുമ്പാവൂർ ∙ യുഡിഎഫ്  കൂവപ്പടി മേഖല കുടുംബ സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ, യുഡിഎഫ്  നിയോജക മണ്ഡലം കൺവീനർ ഒ.ദേവസി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  സാമ്പു ആന്റണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  സിന്ധു അരവിന്ദ്, വൈസ് പ്രസിഡന്റ് എം.ഒ. ജോസ് എന്നിവർ പ്രസംഗിച്ചു.

മെഗാ റോഡ് ഷോ
കോലഞ്ചേരി ∙ ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥിന്റെ മെഗാ റോഡ് ഷോ കോലഞ്ചേരിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.കെ. അഷറഫ് ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി യു.പി. ജോസഫ് അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി. ദേവദർശനൻ, പി.വി. ശ്രീനിജിൻ എംഎൽഎ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സി.കെ. വർഗീസ്, കെ.വി. ഏലിയാസ്, പൗലോസ് മുടക്കുംതല, റെജി ഇല്ലിക്കപ്പറമ്പിൽ, വർഗീസ് പാങ്കോടൻ, സി.കെ. വീരാൻ, റോയ് പാലമറ്റം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com