ADVERTISEMENT

മരട് ∙ ഊബർ ടാക്സി ഡ്രൈവറെ മർദിച്ച കേസിൽ 3 പേർ അറസ്റ്റിൽ. പാലാ കൂവക്കാട്ടുതറ സാബിൻ (25), അജിമോൻ (34), ഉദയംപേരൂർ കൊല്ലംപറമ്പിൽ അരുൺ ഷാജി (28) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ ഉച്ചയ്ക്കു 2.30നു ഇടപ്പള്ളി സിഗ്നൽ ജംക്‌ഷനിലാണ് ഊബർ ടാക്സി ഡ്രൈവറായ മലപ്പുറം നെമ്ലീനി തച്ചിങ്ങനാട്ട് ഇർഷാദിന് (31) മർദനമേറ്റത്.

സീബ്ര ലെയ്നിൽ ഊബർ ടാക്സി നിർത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിന് കാരണമായത്. വാക്കുതർക്കത്തിനു ശേഷം ടാക്സിയെ പിന്തുടർന്ന് എത്തിയ പ്രതികൾ വൈറ്റില കണിയാമ്പുഴ പാലത്തിനു സമീപം യാത്രക്കാർ ഇറങ്ങിയ ശേഷം ഡ്രൈവറെ മർദിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ ഇർഷാദിനെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ ഭാഗത്തു നിന്നാണു പ്രതികളെ പിടികൂടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com