ADVERTISEMENT

പീരുമേട്∙ സിമന്റ് ചേർക്കാതെ കോൺക്രിറ്റീങ് നടത്തി. പണി കഴിഞ്ഞതിനു പിന്നാലെ റോഡ് പൊളിഞ്ഞു. 15 ലക്ഷം രൂപ ചെലവഴിച്ചു 2 മാസം മുൻപ് നിർമിച്ച റോഡിന്റെ കോൺക്രീറ്റാണ് തകർന്നത്. പീരുമേട് സർക്കാർ അതിഥി മന്ദിരം - സിവിൽ സ്റ്റേഷൻ റോഡിന്റെ അവസ്ഥയാണിത്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡ് പുനർ നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന്ാണ് ഇത്തവണ പീരുമേട് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയത്.

തുടർന്ന് കരാർ എടുത്തവർ റോഡ് പണിതു പൂർത്തിയാക്കി. എന്നാൽ വളരെ പെട്ടെന്ന് തന്നെ മെറ്റലുകൾ ഇളകിമാറി. ദിവസങ്ങൾ കഴിയുംതോറും മെറ്റലുകൾ കൂടുതലായി ഇളകി വന്നത് കാര്യങ്ങൾ കുളമാക്കി. നിർമാണ പ്രവർത്തനം നടന്ന സമയത്ത് മേൽനോട്ടത്തിന് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ആവശ്യമായ അളവിൽ സിമന്റ് മിശ്രിതം ചേർക്കാത്തതാണ് റോഡ് പൊളിയുന്നതിന് ഇടയാക്കിയതെന്നാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com