ADVERTISEMENT

കണ്ണൂർ∙ കേരളാ കോൺഗ്രസ് എമ്മിനു ലഭിക്കുക ഇരിക്കൂർ സീറ്റെന്ന് ഉറപ്പായി. എന്നാൽ, സിപിഐയുടെ സീറ്റുകൾ വിട്ടുനൽകുന്നതു സംബന്ധിച്ചു സംസ്ഥാനതലത്തിൽ നടക്കുന്ന ചർച്ചയിൽ അന്തിമ ധാരണയാകാത്തതിനാലാണു തീരുമാനം നീളുന്നത്. മുന്നണിയിൽ സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റ് കേരളാ കോൺഗ്രസിനു നൽകണമെങ്കിൽ പകരം ചങ്ങനാശ്ശേരി വേണമെന്നാണു സിപിഐയുടെ നിലപാട്.

ചങ്ങനാശ്ശേരി വിട്ടുകൊടുക്കാൻ അവർ ഒരുക്കമല്ല. ഇതിൽ തീരുമാനമുണ്ടാക്കാൻ സിപിഎം നേതൃത്വം സിപിഐയുമായി ചർച്ച നടത്തിവരികയാണ്. ഈ ചർച്ചയിലുണ്ടാകുന്ന തീരുമാനത്തിന് അനുസരിച്ചാകും സിപിഐയുടെ കയ്യിലുള്ള ഇരിക്കൂർ കേരളാ കോൺഗ്രസിനു നൽകുന്നതിലും അന്തിമ തീരുമാനമുണ്ടാവുക. ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർഥിയാരെന്നു തീരുമാനമായില്ല. എൻഡിഎയിൽ കേരളാ കോൺഗ്രസ് (പി.സി.തോമസ് വിഭാഗം) ഇരിക്കൂർ വേണമെന്നു ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com