ADVERTISEMENT

രാജപുരം ∙ കോവിഡ് ലോക് ഡൗണിൽ അടച്ചിട്ട റാണിപുരം വിനോദസഞ്ചാര കേന്ദ്രം ഇന്നു സഞ്ചാരികൾക്കായി തുറക്കും.കഴിഞ്ഞ മാസത്തിൽ ആദ്യം വനംവകുപ്പും പിന്നീട് ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗവുമൊക്കെ കേന്ദ്രം തുറന്നു കൊടുക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് കോർ കമ്മിറ്റി യോഗം നേരത്തെ എടുത്ത തീരുമാനം അംഗീകരിച്ച് ഇന്നത്തേക്കു മാറ്റുകയായിരുന്നു. പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സഞ്ചാരികൾക്കു പ്രവേശനമെന്നു കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.അഷ്റഫ് പറഞ്ഞു. 10 വയസ്സിനു താഴെയുള്ളവരെയും 65 വയസ്സിനു മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. വാഹനങ്ങൾ താഴെ നിർത്തി തെർമൽ സ്കാനിങ് നടത്തി സാനിറ്റൈസർ കൊടുക്കും. സഞ്ചാരികളെത്തുന്ന വാഹനങ്ങളും അണുവിമുക്തമാക്കുമെന്നും ഇതിന്റെ ചുമതലയുള്ള റാണിപുരം വനസംരക്ഷണ സമിതിയുടെ പ്രസിഡന്റ് എസ്.മധുസൂദനൻ പറഞ്ഞു. പാർക്കിങ് ഗ്രൗണ്ടിനു സമീപം ഇതിനായി പ്രത്യേകം പവലിയൻ തയാറാക്കിയിട്ടുണ്ട്.

ടിക്കറ്റ് നിരക്കിൽ തൽക്കാലം വർധനയില്ല
∙ മുതിർന്നവർ– 25
∙ വിദ്യാർഥികൾ– 10
∙ വിദേശികൾ– 100

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com