ADVERTISEMENT

കൊല്ലം ∙ ‘കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും’ എന്ന ഓർഡിനൻസിലെ ആശങ്കകളും അവ്യക്തതകളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്എംടിഎഫ്, എഫ്ഡബ്യുഎസ് സംഘടനകളിലെ മത്സ്യത്തൊഴിലാളികൾ കരിങ്കൊടി പ്രതിഷേധ റാലി നടത്തി. 100 വള്ളങ്ങൾ കടലിൽ അണിനിരത്തിയായിരുന്നു പ്രതിഷേധം.

ഓർഡിനൻസിന്റെ കോപ്പി കത്തിച്ച് ചാരം കടലിൽ ഒഴുക്കി. ഓർഡിനൻസ് റദ്ദാക്കുകയോ തിരുത്തലുകൾ വരുത്താൻ തയാറാകുകയോ വേണമെന്നതാണ് ആവശ്യം. സംസ്ഥാന കമ്മിറ്റി അംഗം ആന്റോ ഏലിയാസ്, എഫ്ഡബ്യുഎസ് പ്രസിഡന്റ്‌ എസ്.ജെയിംസ്, സെക്രട്ടറി പങ്ക്രാസ്, ജില്ലാ കമ്മിറ്റി എം.ആംബ്രോസ് എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com