ADVERTISEMENT

കൊല്ലം ∙ നിയമസഭാ തിരഞ്ഞെടുപ്പിനു പ്രകടന പത്രിക പുറത്തിറക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് നിയോഗിച്ച ഉപസമിതി ജില്ലയിൽ വിവിധ  മേഖലകളിൽ നിന്നുള്ളവരിൽ നിന്ന് നിർദേശങ്ങൾ തേടി. ജില്ലയുടെ സമഗ്രവികസനം ഉറപ്പാക്കുന്ന പദ്ധതികൾക്കു പുറമേ, സംസ്ഥാന തലത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങളും ചർച്ചയിൽ ഉയർന്നു. ഉപസമിതി കൺവീനർ സി.പി ജോൺ, അംഗങ്ങളായ എൻ.കെ പ്രേമചന്ദ്രൻ എംപി, ജി. ദേവരാജൻ, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ എന്നിവർ പങ്കെടുത്തു.  വിവിധ മേഖലകളിലുള്ളവർ നിർദേശങ്ങൾ നൽകി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി ശാസ്ത്രീയമായി  നടപ്പാക്കൽ,  വീട്ടമ്മമാർക്കു വരുമാനം ഉറപ്പാക്കുന്ന ഇൻകം സപ്പോർട്ട് സ്കീം, അടുക്കളയിൽ പണിയെടുക്കുന്ന വീട്ടമ്മമാരുടെ വരുമാനത്തിനു സർക്കാർ തുണയാവുക, വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകണം തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ.കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിനു സമഗ്ര പാക്കേജ് നടപ്പാക്കണമെന്നും  നിർദേശമുയർന്നു. വ്യാപാര സമൂഹത്തെ എൽഡിഎഫ് സർക്കാർ പാടെ അവഗണിച്ചെന്നു ചർച്ചയിൽ പരാതിയുയർന്നു. 2 പ്രളയങ്ങളും കോവിഡും ഈ മേഖലയെ തളർത്തി. വ്യാപാരികൾക്കായി പുനരുജ്ജീവന പാക്കേജ് തയാറാക്കണമെന്നും നിർദേശമുയർന്നു. മത്സ്യത്തൊഴിലാളികൾക്കായി വിവിധ പദ്ധതി നിർദേശങ്ങളും  ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com