ADVERTISEMENT

എരുമേലി ∙ ഗൂഗിൾ മാപ്പിൽ വീട്ടുപേരു കണ്ട് ഹോം സ്റ്റേ ആണെന്നു തെറ്റിദ്ധരിച്ച് താമസിക്കാനെത്തിയ ജർമൻ സ്വദേശികൾ വെട്ടിലായി. ജർമൻ സ്വദേശി ജൂലിയൻ, ഭാര്യ നൗറിൻ എന്നിവരാണ് തുമരംപാറയിൽ ഹോം സ്റ്റേ അന്വേഷിച്ച് എത്തിയത്. ഗൂഗിൾ മാപ്പിൽ തുമരംപാറ സ്വദേശി മുഹമ്മദ് ഷെമീറിന്റെ ‘ഹനീഫ ഹോംസ്’ എന്ന വീടിന്റെ സ്ഥാനം രേഖപ്പെടുത്തിയത് കണ്ട് ‘ഹനീഫ ഹോം സ്റ്റേ’ ആണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ മുഹമ്മദ് ഷെമീറിന്റെ വീട്ടിൽ എത്തിയത്.

എറണാകുളത്തുനിന്നു കാർ മാർഗം എരുമേലി തുമരംപാറയിൽ എത്തിയ ഇവർ സ്കൂൾ പരിസരത്ത് അന്വേഷിച്ചാണ് ഈ വീട് കണ്ടെത്തിയത്. എന്നാൽ ഹോം സ്റ്റേ അല്ലെന്നു തിരിച്ചറിഞ്ഞതോടെ വിദേശികൾ ത്രിശങ്കുവിലായി. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി ഇലവുങ്കലിന്റെ ഭാര്യ റെനിയുടെ വീട്ടിൽ എത്തിച്ചു. ജർമൻ ഭാഷ അറിയാവുന്ന റെനി ഇവരുമായി സംസാരിക്കുകയും തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ മുട്ടപ്പളളിയിലെ ഹോം സ്റ്റേയിൽ ഇവരെ എത്തിക്കുകയും ചെയ്തു.

English Summary:

Came to stay thinking it was a home stay; German natives get stuck looking at Google Maps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com