ADVERTISEMENT

മുണ്ടക്കയം∙ അമിതവേഗതയിലെത്തിയ ആഡംബര കാർ നിർത്തിയിട്ടിരുന്ന പിക്കപ്പിലും ഓട്ടോറിക്ഷയിലും ഇടിച്ച് മൂന്ന് പേർക്ക് പരുക്ക്. കാർ ഉൾപ്പെടെ മൂന്ന്  വാഹനങ്ങളും തകർന്നു. പരുക്കേറ്റ കാർ ഡ്രൈവർ കാഞ്ഞിരപ്പള്ളി സ്വദേശി ജോൺ.എസ്. ജേക്കബിനെ (20) ചേർപ്പുങ്കൽ മെഡിസിറ്റിയിലും ചെളിക്കുഴി താന്നിമൂട്ടിൽ വർക്കി ഔസേപ്പ് (71), കാഞ്ഞിരപ്പള്ളി ചീരം വേലിൽ ജോൺ സുരേഷ് (20) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മുണ്ടക്കയം ബൈപാസിൽ ശനിയാഴ്ച്ച 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വന്ന കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലും, ഓട്ടോറിക്ഷയിലും ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മുണ്ടക്കയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com