ADVERTISEMENT

നാദാപുരം ∙ കോവിഡ് നിയന്ത്രണം നടപ്പാക്കുന്നതിന്റെ പേരിൽ ചില പൊലീസുകാർ അതിക്രമം നടത്തുന്നതായി പരാതി. കല്ലാച്ചിയിൽ ടിപ്പർ ഡ്രൈവർ ചേലക്കാട് സ്വദേശി രജിലേഷിനെ പൊലീസ് കയ്യേറ്റം ചെയ്യുന്ന സിസിടിവി ദൃശ്യം സഹിതമാണ് രജിലേഷ് പൊലീസിനെതിരെ പരാതി ഉന്നയിച്ചത്.  

മാസ്ക് ധരിച്ചത് ശരിയായില്ലെന്ന പേരിൽ പാറക്കടവിൽ അതിഥിത്തൊഴിലാളിക്കു നേരെ പൊലീസ് ചൂരൽ പ്രയോഗിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ മാസ്ക് താഴ്ന്നു പോയതിന്റെ പേരിലാണ് പൊലീസ് ചൂരലുമായി തൊഴിലാളിയെ നേരിട്ടതെന്ന് ദൃക്സാക്ഷി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com