ADVERTISEMENT

താമരശ്ശേരി ∙ താമരശ്ശേരി ചുരത്തിൽ ശനിയാഴ്ച രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്കിന് അൽപം ശമനം. അവധി ദിവസങ്ങളായതിനാൽ നിരവധിപ്പേരാണ് വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ചത്. രാവിലെ തന്നെ വാഹനപ്പെരുപ്പം മൂലം ഗതാഗത തടസ്സമുണ്ടായിരുന്നു. വളരെ പതുക്കെയാണ് വാഹനങ്ങൾ നീങ്ങിയിരുന്നത്. ഉച്ചയോടെ ചുരത്തിന് മുകളിൽ വ്യൂപോയിന്റിന് സമീപത്തായി ചരക്ക് വാഹനം കേടായതോടെ ഗതാഗത തടസ്സം രൂക്ഷമായി.

thamarasserry-churam-road

വൈകുന്നേരമായിട്ടും ചുരത്തിലെ ഗതാഗത തടസ്സം ഒഴിവായില്ല. ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് 14 കിലോമീറ്റർ ചുരം കയറുന്നത്. അവധി ദിവസങ്ങളിൽ ചുരത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്. പെരുന്നാളും വിഷുവും അടുപ്പിച്ചു വന്നതും സ്കൂൾ പൂട്ടിയതുമെല്ലാം വയനാട്ടിലേക്ക് കൂടുതൽ അളുകൾ എത്താൻ കാരണമായി.

എന്നാൽ അവധി ദിവസം കണക്കിലെടുത്ത് ചുരത്തിൽ ഗതാഗതം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം തയാറായില്ലെന്ന് യാത്രക്കാർ ആരോപണമുന്നയിക്കുന്നുണ്ട്. നാമമാത്രമായ പൊലീസുകാരാണ് ചുരത്തിലുണ്ടായിരുന്നത്. അവരെക്കൊണ്ട് ഗതാഗതം നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും യാത്രക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com