ADVERTISEMENT

തിരുവമ്പാടി ∙ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോളനികളിൽ വിതരണം ചെയ്യാൻ എത്തിച്ച വസ്ത്രങ്ങൾ പൊലീസ് പിടികൂടി. പൊന്നാങ്കയം തറപ്പേൽ പാലത്തിനു സമീപം കണ്ടെയ്നർ ലോറിയിൽ കൊണ്ടുവന്ന സാധനങ്ങൾ ചെറിയ വാഹനത്തിലേക്കു മാറ്റുന്നതിനിടയിലാണു നാട്ടുകാർക്ക് സംശയം തോന്നി ഇടപെട്ടത്. വാഹനത്തിലെ സാധനങ്ങൾ സമീപമുള്ള ബിജെപി അനുഭാവിയുടെ വീട്ടിലേക്കാണ് കൊണ്ടു പോയത്. 

നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് സ്ക്വാഡും പൊലീസും വീട്ടിലെത്തി പരിശോധന നടത്തി. കാർഡ് ബോർഡ് പെട്ടികളിൽ കാവിമുണ്ട്, നൈറ്റി,സാരി തുടങ്ങി രണ്ടായിരം വസ്ത്രങ്ങളാണ് ഉണ്ടായിരുന്നത്. സാധനങ്ങൾ രാത്രി പത്തോടെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ഡപ്യൂട്ടി കലക്ടർ പ്രീത സ്കറിയ, ഫ്ലയിങ് സ്ക്വാഡ് ടീം ലീഡർ ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com