ADVERTISEMENT

കരിപ്പൂർ ∙ യുഎഇയിലെ മഴമൂലം കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള 7 സർവീസുകൾ റദ്ദാക്കി. പല വിമാന സർവീസുകളും വൈകി. 6 രാജ്യാന്തര സർവീസുകളും ഒരു ആഭ്യന്തര സർവീസുമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഇന്നലെ രാത്രി 7.25നുള്ള കോഴിക്കോട് –ഷാർജ വിമാനവും എട്ടിനുള്ള കോഴിക്കോട് –ദുബായ് വിമാനവും റദ്ദാക്കി. ഷാർജയിൽനിന്നു വൈകിട്ട് 4.30ന് കോഴിക്കോട് എത്തേണ്ട വിമാനവും റദ്ദാക്കി.

ഇൻഡിഗോയുടെ 3 രാജ്യാന്തര സർവീസും ഒരു ആഭ്യന്തര സർവീസും റദ്ദാക്കി. ദുബായിൽനിന്ന് ഇന്നലെ രാവിലെ കോഴിക്കോട്ട് എത്തേണ്ട സർവീസ് റദ്ദാക്കിയതിനെത്തുടർന്ന് ഈ വിമാനത്തിന്റെ രാവിലത്തെ ബെംഗളൂരു സർവീസും റദ്ദാക്കി.ഇന്നലെ രാത്രി 10.15നുള്ള ഇൻഡിഗോയുടെ കോഴിക്കോട് –ദുബായ് സർവീസും ഇന്നു രാവിലെ 8.30ന് കോഴിക്കോട്ടെത്തേണ്ട വിമാന സർവീസും റദ്ദാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com