ADVERTISEMENT

മഞ്ചേരി∙ വിജയ് സിനിമയിലെ രംഗം രക്ഷാപ്രവർത്തനത്തിന് പ്രചോദനമായപ്പോൾ 11 വയസ്സുകാരൻ വൈദ്യുതാഘാതമേറ്റു പിടയുന്ന ജ്യേഷ്ഠനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. പയ്യനാട് പിലാക്കൽ മേലേക്കളത്തിൽ പ്രകാശന്റെ മക്കളായ റിജിൽ ജിത്തും (13) റിനിൽ ജിത്തുമാണ് (11) വൈദ്യുതാഘാതത്തിൽനിന്നു രക്ഷപ്പെട്ടത്.

മേലേകളത്തിലെ വീട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ട് 6ന് ആണു സംഭവം. പൂജാമുറിയിലേക്ക് വിളക്കുകൊളുത്താൻ പോകുമ്പോൾ ത്രി പിൻ ടോപ്പിൽ കുത്തിയ ടേബിൾ ഫാനിന്റെ വയറിൽനിന്ന് റിജിൽ ജിത്തിനാണ് ആദ്യം ഷോക്കേറ്റത്. തെറിച്ചുവീണ ജ്യേഷ്ഠനെ കയറിപ്പിടിച്ചപ്പോൾ റിനിലും തെറിച്ചുവീണു. വീഴ്ച വകവയ്ക്കാതെ റിജിലിന്റെ ശരീരത്തിൽനിന്ന് വയർ തട്ടിമാറ്റിയപ്പോൾ അബോധാവസ്ഥയിലായ ജ്യേഷ്ഠൻ തന്റെ ചുമലിലൂടെ കുഴഞ്ഞുവീണെന്ന് റിനിൽ പറയുന്നു.

നെഞ്ചിൽ കൈവച്ച് അമർത്തിയെങ്കിലും അനക്കമുണ്ടായില്ല. പിന്നീട് വെള്ളം മുഖത്തും ശരീരത്തിലും തളിച്ചതോടെ ബോധം തെളിഞ്ഞു. ബഹളം കേട്ട് മാതാവ് എത്തിയപ്പോഴേക്കും റിജിൽ നെഞ്ചിൽ പരുക്കേറ്റ് അവശനിലയിലായിരുന്നു. റിജിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയ് സിനിമയിൽ കണ്ട ഓർമയിലാണ്  രക്ഷാപ്രവർത്തനം നടത്തിയതെന്നും സിനിമയുടെ പേര് ഓർമയില്ലെന്നും റിനിൽ പറഞ്ഞു. മക്കളുടെ ജീവൻ കാത്തതിന് ദൈവത്തോട് നന്ദി പറയുകയാണ് കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com