ADVERTISEMENT

മഞ്ചേരി ∙ ഗുരുശിഷ്യ ബന്ധത്തിന്റെ ഊഷ്മളതയിൽ ഗുരുവിന്റെ അനുഗ്രഹം തേടി ഇ.ടി.മുഹമ്മദ് ബഷീർ എത്തി. സ്കൂൾ അധ്യാപകനായിരുന്ന പയ്യപ്പള്ളി മന സുബ്രഹ്മണ്യൻ നമ്പൂതിരിയെ കാണാനാണ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ അരുകിഴായയിലെ വീട്ടിലെത്തിയത്. വർഷങ്ങൾക്കുള്ള ശേഷമുള്ള സമാഗമം ഗൃഹാതുര സ്മരണകളുണർത്തി.1957ൽ എട്ടാം ക്ലാസിലും 1959ൽ പത്താം ക്ലാസിലും ഇ.ടിയെ സുബ്രഹ്മണ്യൻ നമ്പൂതിരി പഠിപ്പിച്ചിരുന്നു.

കോഴിക്കോട് ബേപ്പൂരിൽ ചാലിയത്തെ ചേപ്പൂർ ഇമ്പിച്ചി ഹൈസ്കൂളിൽ ഇംഗ്ലിഷ്, കണക്ക് അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് ഇ.ടി അവിടെ വിദ്യാർഥിയായിരുന്നത്. വിജയാശംസകൾ നൽകിയാണ് ഗുരു ശിഷ്യനെ യാത്രയാക്കിയത്. ഡി.എ.ഹരിഹരൻ, സി.കെ.ഗോപാലൻ, എ.ചന്ദ്രശേഖരനുണ്ണി, കെ.അബ്ദുൽ അസീസ്, സുബ്രഹ്മണ്യൻ, ഷിബിൻ മുഹമ്മദ്, ജദീർ മുള്ളമ്പാറ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com