ADVERTISEMENT

എടപ്പാൾ ∙ ആഴമേറിയ കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. പോത്തനൂരിൽ താമസിക്കുന്ന ഗോപിനാഥന്റെ വീട്ടിലെ 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഒരു മാസം പ്രായമുള്ള പശുക്കുട്ടി വീണത്. 

വായു സഞ്ചാരം കുറവുള്ള കിണറ്റിൽ നിന്ന് പശുക്കിടാവിനെ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊന്നാനിയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഫയർ ഓഫിസർ ഇൻചാർജ് അയൂബ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം പശുക്കുട്ടിയെ പുറത്തെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com