ADVERTISEMENT

കീഴാറ്റൂർ∙ പറമ്പൂർ മില്ലുംപടിയിലെ വറ്റിവരളാറായ പ‍ഞ്ചായത്ത് കുളത്തിൽ വെള്ളം പൊങ്ങുകയും കരകവിഞ്ഞ് ഒഴുകുകയും ചെയ്‌തതോടെ ഇതു കാണാൻ നാട്ടുകാർ ഓടികൂടി. ഈ പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ അടുത്തൊന്നും മഴ പെയ്‌തിട്ടില്ല. എന്നിട്ടും പൊടുന്നനേ കുളത്തിൽ വെള്ളം ഉയർന്നു പൊങ്ങിയതാണ് അത്ഭുതപ്പെടുത്തിയത്. അര കിലോമീറ്റർ അകലെ കണ്യാല കൊളക്കംപാറയിൽ ഒരു ഏക്കറിലേറെ വിസ്‌തീർണവും കരിങ്കൽ ക്വാറിയിലെ വെള്ളം വറ്റിക്കുകയായിരുന്നു.

ക്വാറിയിലെ മീൻപിടിക്കാനായിരുന്നു 3 മോട്ടറുകൾ ഉപയോഗിച്ച് വെള്ളം വറ്റിച്ചത്. ക്വാറിയിലെ വെള്ളം കുറയുന്നതിന് അനുസരിച്ച് കുളത്തിലെ വെള്ളം ഉയരുകയായിരുന്നു. ക്വാറിയിൽ നിന്നുള്ള ഉറവ കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് നിഗമനം. പെരിന്തൽമണ്ണയിൽ ആശുപത്രികൾ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾക്ക് ആവശ്യമായ വെള്ളം ടാങ്കർ ലോറികളിൽ കൊണ്ടുപോയിരുന്നത് ഈ ക്വാറിയിൽ നിന്നാണ്. ക്വാറിയിലെ വെള്ളം ശുദ്ധീകരിക്കുന്നതിന്റെ ഭാഗം കൂടിയായിരുന്നു വറ്റിക്കൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com