ADVERTISEMENT

ന്യൂഡൽഹി ∙ കസവു ചുറ്റിയവരുടെ നിര, പിന്നിൽ മുണ്ടുടുത്തു ശിങ്കാരി മേളത്തിനൊപ്പിച്ചു താളം ചവിട്ടുന്നവർ, ഒപ്പന, കോൽക്കളി, തിരുവാതിര, മാർഗംകളി... കൊച്ചു കേരളം നടന്നുനീങ്ങും പോലെ കുട്ടികളുടെ ഘോഷയാത്ര. ജാമിയ സർവകലാശാലയിലെ മലയാളി വിദ്യാർഥിക്കൂട്ടായ്മ ‘സ്മൃതി’ ഒരുക്കിയ ‘മുസിരിസ് കേരള ഫെസ്റ്റി’ന്റെ സമാപന ദിവസമായ ഇന്നലെ നടന്ന സാംസ്കാരിക ഘോഷയാത്രയിൽ മലയാളി വിദ്യാർഥികൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അണിനിരന്നു.

പുസ്തകശാലകൾ, കരകൗശല വസ്തുക്കൾ, അലങ്കാര വസ്തുക്കൾ എന്നിവയുടെ സ്റ്റാളുകളും കേരളത്തിന്റെ രുചികൾ വിളമ്പിയ ഭക്ഷണശാലകളും ക്യാംപസിൽ ഒരുക്കിയിരുന്നു. രാവിലെ മലയാളസിനിമ ‘ഭ്രമയുഗം’ പ്രദർശിപ്പിച്ചു. വൈകിട്ട് നടന്ന കൾ‌ചറൽ ഫെസ്റ്റിൽ മലയാളത്തനിമയുള്ള കലാപരിപാടികൾ അരങ്ങേറി. വട്ടപ്പാട്ട്, പൂതപ്പാട്ട്, കഥകളി, തെയ്യം തുടങ്ങിയ കലാരൂപങ്ങളും അരങ്ങിലെത്തി. രംഗവേദി അവതരിപ്പിച്ച കലാപ്രകടനത്തോടെ മുസിരിസ് കേരള ഫെസ്റ്റ് സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com