ADVERTISEMENT

നജഫ്ഗഡ്∙ സ്പൈഡർമാന്റെ വേഷത്തിൽ തിരക്കേറിയ റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ 2 പേരെ അറസ്റ്റ് ചെയ്തു. ആദിത്യ (20), അഞ്ജലി(19) എന്നിവരാണു പിടിയിലായത്. 'ചിലന്തി ദമ്പതികളായി' ഇരുവരും ബൈക്കിൽ പാഞ്ഞു നടക്കുന്ന വിഡിയോ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഹെൽമറ്റ് ധരിക്കാതെ നമ്പർ പ്ലേറ്റും റിയർവ്യൂ മിററും ഇല്ലാത്ത ബൈക്കിലായിരുന്നു അഭ്യാസ പ്രകടനം.‌ ഇരുവർക്കും ലൈസൻസും ഇല്ലായിരുന്നെന്നു പൊലീസ് പറഞ്ഞു. മോട്ടർ വാഹന നിയമ പ്രകാരം പിഴ ചുമത്തിയെന്ന്  പൊലീസ് പറഞ്ഞു.

  ഇന്ത്യൻ സ്പൈഡി ഒഫീഷ്യൽ എന്ന ആദിത്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്പൈഡർമാൻ ഇൻ നജഫ്ഗഡ് പാർട്ട്–5 എന്ന പേരിൽ പോസ്റ്റ് ചെയ്ത വിഡിയോ മണിക്കൂറുകൾക്കുള്ളിൽ 10 ലക്ഷത്തിലേറെപ്പേരാണു കണ്ടത്. ഈ അക്കൗണ്ടിന് 9000 ഫോളോവേഴ്സാണുള്ളത്. സ്പൈഡർമാൻ വേഷം ധരിച്ച് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ ആദിത്യ ഇതിനു മുൻപും സമൂഹ മാധ്യമങ്ങളിലൂട‌െ പ്രചരിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com