ADVERTISEMENT

പാലക്കാട് ∙ രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടൻ പതിപ്പിന് ഇന്നു തിരിതെളിയും. വൈകിട്ട് 6.30ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മേളയ്ക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും. മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങ് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഒഴിവാക്കി. ഫെസ്റ്റിവൽ ബുള്ളറ്റിൻ കലക്‌ടർ മൃൺമയി ജോഷി കലാമണ്ഡലം ശിവൻ നമ്പൂതിരിക്കു നൽകി പ്രകാശനം ചെയ്യും.

5 തിയറ്ററുകളിലായി നടക്കുന്ന മേളയിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്ത 1500 പേർക്കു മാത്രമാണു പങ്കെടുക്കാൻ കഴിയുക. ജാസ്മില സബാനികിന്റെ ബോസ്‌നിയൻ ചിത്രം ‘ക്വോ വാഡിസ്, ഐഡ?’ ആണ് ഉദ്ഘാടന ചിത്രം. ഇന്നു രാവിലെ മുതൽ മറ്റു തിയറ്ററുകളിൽ ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്തവരെ മാത്രമായിരിക്കും തിയറ്ററിൽ പ്രവേശിപ്പിക്കുക.

മേളയിൽ നാളെ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

പ്രിയ: രാവിലെ 9.30: അൺഡൈൻ (ലോകസിനിമ), 12: റോം(മത്സരവിഭാഗം), 2.15: ചുരുളി (മത്സരവിഭാഗം), 5: ബിലേസുവർ, വൈകിട്ട് 7:15: വൈഫ് ഓഫ് എ സ്‌പൈ(ലോകസിനിമ)

പ്രിയതമ: രാവിലെ 9: 9,75 (ലോകസിനിമ), 11:45: നോവെയർ സ്‌പെഷൽ, 2: വീക്കൻഡ്, 4.30: അഗ്രഹാരത്തിൽ കഴുതൈ, 06:30: സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിങ്

പ്രിയദർശിനി: 9.30: ഫിലിം സോഷ്യലിസ്‌മെ (ഗൊദാർദ്–റെട്രോസ്‌പെക്ടീവ്), 12.15:-1956, മധ്യതിരുവിതാംകൂർ (കലൈഡോസ്‌കോപ്പ്), 3: ദി വുമൺ ഹൂ റാൻ (ലോകസിനിമ), 5: ലോൺലി റോക്ക് (മത്സരവിഭാഗം), 7: ക്യാൻ നൈദർ ബീ ഹിയർ, നോർ ജേൺണി ബിയോണ്ട് (കലൈഡോസ്‌കോപ്പ്)

ശ്രീദേവി ദുർഗ: 9.30: മ്യൂസിക്കൽ ചെയർ (മലയാള സിനിമ), 12.30: 12*12 അൺടൈറ്റിൽഡ് (ഇന്ത്യൻ സിനിമ), 3.15: ഗോഡ് ഓൺ ദി ബാൽക്കണി (ഇന്ത്യൻ സിനിമ), 5.45: തിങ്കളാഴ്ച നിശ്ചയം (മലയാള സിനിമ) 

സത്യ മൂവി ഹൗസ്: 9.15: നെവർ ഗോണ സ്‌നോ എഗൈൻ (ലോക സിനിമ), 12: കോസ (മത്സരവിഭാഗം), 2.15: മെമ്മറി ഹൗസ് (മത്സരവിഭാഗം), 4.30: ബേർഡ് വാച്ചിങ് (മത്സരവിഭാഗം), 7: ദി മാൻ ഹൂ സോൾഡ് ഹിസ് സ്‌കിൻ (ലോക സിനിമ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com