ADVERTISEMENT

കോന്നി ∙ ഗവ.മെഡിക്കൽ കോളജിന്റെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 241 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ആരോഗ്യ രംഗത്ത് കേരളം മാതൃകയാണെന്നും താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് വരെ കാലാനുസൃത മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

അനുവദിച്ച 241 കോടി രൂപയിൽ 218 കോടി രൂപയുടെ നിർമാണ പ്രവർത്തനത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. ബാക്കി തുക ഗ്രീൻ ബിൽഡിങ് നിർമാണത്തിനായി ഉപയോഗിക്കും. മന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിച്ചു. കെ.യു.ജനീഷ് കുമാർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. മന്ത്രി തോമസ് ഐസക്, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി,

സിപിഐ ജില്ലാ കമ്മിറ്റി അംഗം എ.ദീപകുമാർ, എൻസിപി ജില്ലാ പ്രസിഡന്റ് കരിമ്പനാക്കുഴി ശശിധരൻ നായർ, കേര കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.എസ്.സജിത്ത് കുമാർ, പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി ശ്യാംലാൽ, എച്ച്എൽഎൽ പ്രൊജക്ട് മാനേജർ ആർ.രതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com