ADVERTISEMENT

പത്തനംതിട്ട ∙ വൈദ്യുതി എൻജിൻ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം നടത്തി ഒന്നര മാസം കഴിഞ്ഞിട്ടും പുനലൂർ–ചെങ്കോട്ട സെക്‌ഷനിലെ വൈദ്യുതീകരിച്ച റെയിൽ പാത കമ്മിഷൻ ചെയ്യാൻ കഴിയാതെ ദക്ഷിണ റെയിൽവേ. പാതയിൽ വൈദ്യുതി ലഭ്യമാക്കേണ്ട പുനലൂർ, ചെങ്കോട്ട ട്രാക്‌ഷൻ സബ് സ്റ്റേഷനുകൾ കമ്മിഷൻ ചെയ്യാൻ വൈകുന്നതാണു പ്രധാന തടസ്സം. 

ഫെബ്രുവരി 27ന് ആയിരുന്നു പാതയിൽ പരീക്ഷണയോട്ടം നടന്നത്. തെങ്കാശി–തിരുനെൽവേലി പാതയിലെ വീരാനെല്ലൂർ സബ് സ്റ്റേഷനിൽ നിന്നു വൈദ്യുതി എടുത്താണ് അന്നു ട്രെയിനോടിച്ചത്. ദിവസവും ഇവിടെ നിന്നു വൈദ്യുതി എടുത്ത് ട്രെയിനോടിക്കുക പ്രായോഗികമല്ല. ട്രാക്‌ഷൻ സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാത്തതിനാൽ കൊല്ലം–ചെങ്കോട്ട റൂട്ടിൽ ലഭിക്കേണ്ട വന്ദേഭാരത് സർവീസ് വരെ നഷ്ടമാകുന്ന സ്ഥിതിയാണ്. വൈദ്യുതീകരിച്ച പാത കമ്മിഷൻ ചെയ്യാത്തതിനാൽ വന്ദേഭാരതിന്റെ പരീക്ഷണയോട്ടം നടന്നില്ല. 

വന്ദേ കേരളം ...
കേരളത്തിനുള്ള വന്ദേഭാരത് റേക്കുകൾ പെരിയാർ കടന്നുള്ള ആലുവ പാലത്തിലൂടെ മിന്നൽ വേഗത്തിൽ  കടന്നു വരുന്നു.
ചിത്രം:  ഇ വി ശ്രീകുമാർ
വന്ദേ കേരളം ... കേരളത്തിനുള്ള വന്ദേഭാരത് റേക്കുകൾ പെരിയാർ കടന്നുള്ള ആലുവ പാലത്തിലൂടെ മിന്നൽ വേഗത്തിൽ കടന്നു വരുന്നു. ചിത്രം: ഇ വി ശ്രീകുമാർ

പുനലൂരിലെ ട്രാക്‌ഷൻ സബ് സ്റ്റേഷനിലേക്കു വൈദ്യുതി എത്തിക്കേണ്ടതു കെഎസ്ഇബിയാണ്. വൈദ്യുതി എത്തിക്കാനുള്ള കരാർ നടപടി ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പുനലൂരിലെ സബ് സ്റ്റേഷൻ നിർമാണമാണ് ആദ്യം തീർന്നത്. അതിനു ശേഷമാണു ചെങ്കോട്ടയിൽ പണി തുടങ്ങിയത്. അവിടെ സബ് സ്റ്റേഷന്റെ പണി കഴിഞ്ഞ് തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി) വൈദ്യുതിയും എത്തിച്ചു.

കെഎസ്ഇബിയുടെ പിടിപ്പുകേടു കാരണം കേരളത്തിൽ പണികൾ ഇഴയുകയാണ്. ടവറുകളിലൂടെ 15 കിലോമീറ്ററും ഭൂമിക്കടിയിലൂടെ ഒന്നര കിലോമീറ്ററും കേബിൾ വലിച്ചാണു ചെങ്കോട്ട സ്റ്റേഷനിലേക്കു ടിഎൻഇബി വൈദ്യുതി എത്തിച്ചിരിക്കുന്നത്. പുനലൂരിൽ വെറും രണ്ടര കിലോമീറ്റർ ദൂരം കേബിൾ വലിക്കാനാണ് കെഎസ്ഇബി മാസങ്ങളായി വൈകുന്നത്. 28 കോടി രൂപയാണ് ഇതിനായി റെയിൽവേ കെഎസ്ഇബിക്ക് കൈമാറിയത്. വൈദ്യുതീകരിച്ച പാത കമ്മിഷൻ െചയ്താലേ കൊല്ലം–ചെങ്കോട്ട പാതയിലൂടെ വന്ദേഭാരതും കൊല്ലം–തിരുനെൽവേലി മെമു ട്രെയിനുകളും ലഭിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com