ADVERTISEMENT

തിരുവനന്തപുരം ∙ ഐജി പി.വിജയൻ ഉൾപ്പെടെ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിപ്പ് നടത്താൻ ശ്രമിച്ച  രാജസ്ഥാൻ സ്വദേശിയായ സ്കൂൾ വിദ്യാർഥി പിടിയിൽ.   ഐജി പി.വിജയന്റെ പേരിൽ  തട്ടിപ്പു നടത്താൻ ശ്രമിക്കുന്നതിനിടെയാണ്  പുൻഹാന സ്വദേശിയായ വിദ്യാർഥി സിറ്റി സൈബർ ക്രൈമിന്റെ പിടിയിലായത്.

ഓൺലൈൻ പഠനത്തിനു വീട്ടുകാർ വാങ്ങി നൽകിയ ഫോണും ഇന്റർനെറ്റ് കണക്‌ഷനും ഉപയോഗിച്ചാണു തട്ടിപ്പ്. ഐപിഎസ് ഉദ്യോഗസ്ഥർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലുള്ള ചിത്രങ്ങൾ സംഘടിപ്പിച്ച്  വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയായിരുന്നു രീതി . ഇതിലൂടെ ഉന്നതരെയും സാധാരണക്കാരെയുമൊക്കെ സുഹൃത്തുക്കളാക്കും.

തുടർന്ന് സന്നദ്ധ പ്രവർത്തനങ്ങൾക്കെന്നപേരിൽ പണം ആവശ്യപ്പെടും. ഐജി പി.വിജയന്റെ ചിത്രവും പേരുമുള്ള വ്യാജ പ്രൊഫൈൽ വഴി തട്ടിപ്പിനു ശ്രമിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. സൈബർ ക്രൈം ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ രാജസ്ഥാനിലെ പുൻഹാന കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.   പിടിയിലായ വിദ്യാർഥിക്കു പിന്നിൽ തട്ടിപ്പ് സംഘം ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com