ADVERTISEMENT

ആറ്റിങ്ങൽ ∙ ചിറ്റാറ്റിൻകര കുഴിമുക്കിൽ വയോധിക ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുഴിമുക്ക് ശ്യാം നിവാസിൽ രാജേന്ദ്രൻ (70) ഭാര്യ ശ്യാമള (65) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ഏഴോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യാമള വീടിന് മുകളിൽ ഷീറ്റിട്ട സ്ഥലത്തും , രാജേന്ദ്രൻ വീടിനോട് ചേർന്ന് നിൽക്കുന്ന മരത്തിലുമാണ് തൂങ്ങിമരിച്ചത്. 

ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കളായ ശ്യാം, ശരത്ത് എന്നിവർ വിദേശത്താണ്. ശ്യാമള അർബുദത്തിനു ചികിത്സയിലായിരുന്നു. അസുഖങ്ങളെ തുടർന്നുള്ള മാനസിക വിഷമമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ബന്ധുവിനെ ഫോണിൽ വിളിച്ച് തിങ്കളാഴ്ച ക്ഷേത്ര ദർശനത്തിന് പോകുമെന്ന് അറിയിച്ചിരുന്നു. 

തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നു ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ എസ്.ഷാജി പറഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. മരുമക്കൾ – അനു, രേഷ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com