ADVERTISEMENT

വെള്ളറട∙ ദുരിതകാലത്ത് ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ പാലും ബ്രെഡും എത്തിച്ച് മലനാട് മിൽക്കിന്റെ സഹായഹസ്തം.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷരായ മിനർവ സുകുമാരൻ, എസ്.ഉഷകുമാരി, ആർ.മഞ്ചു സുരേഷ്, അംഗങ്ങളായ സത്യനേശൻ, എസ്.ശിശുപാലൻ, ജോയ്സ്, ആർ.ബിന്ദു, മിനിവിജയൻ,ജി.ജി.ഗോകുൽ, ജി.ശ്രീകുമാരൻ, ആർ.എസ്.സിഞ്ചു, ജി.എസ്.ജയലക്ഷ്മി, മലനാട് മിൽക്സ് മാനേജർ അജീഷ് കടവൻ എന്നിവർ പങ്കെടുത്തു.

മലനാട് ഡവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിലിന്റെ നേതൃത്വത്തിൽ പിപിഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാധനങ്ങളും കൈമാറി. ജില്ലയിൽ ഏറ്റവുമധികം പേർക്ക് വാക്സിനേഷൻ നൽകിയത് ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലാണ്. 102 കോവിഡ് രോഗികൾ മാത്രമാണ് ഇപ്പോൾ പഞ്ചായത്ത് പരിധിയിലുള്ളത്. ഡിസിസിയിൽ കഴിയുന്നത് 3 പേർ മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com