ADVERTISEMENT
വെള്ളിക്കുളങ്ങര ∙ കൊരേച്ചാലിൽ വയോധികയെ വീടുകയറി  ദേഹോപദ്രവമേൽപ്പിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയും വലപ്പാട് കെഎസ്ഇബി ജീവനക്കാരനുമായ കോടാലി വലിയപറമ്പിൽ അഖിൽരാജിനെയാണ് (28) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10 ന് കൊരേച്ചാലിലുള്ള ബാബുവിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് അതിക്രമിച്ചുകയറി ബാബുവിന്റെ അമ്മയെ ഉപദ്രവിച്ചെന്നാണു കേസ്. 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com