ADVERTISEMENT

കാട്ടൂർ ∙ ജനമൈത്രി പൊലീസിന്റെ ജനസൗഹൃദ പ്രവർത്തനത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചീട്ടുകളി സംഘത്തെ പിടികൂടി. തെക്കേ താണിശ്ശേരി വലിയ പള്ളിക്കു സമീപമുള്ള പാടത്തെ ചീട്ടുകളി സംഘത്തെയാണ് എസ്ഐ വി.വി.വിമലിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 23,000 രൂപ പിടിച്ചെടുത്തു. കോവിഡ് സാഹചര്യത്തിൽ നിർത്തി വച്ച ജനസൗഹൃദ പ്രവർത്തനം കഴിഞ്ഞ ദിവസങ്ങളിലാണ് പുനരാരംഭിച്ചത്. 

ജനസൗഹൃദം

കുറ്റകൃത്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് രൂപം നൽകിയ മൊബൈൽ ആപ്പായ എം ബീറ്റിലേക്ക് വേണ്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി സ്റ്റേഷൻ പരിധിയിലെ വീടുകൾ പൊലീസ് സന്ദർശിക്കുന്നതാണ് ജനസൗഹൃദ പ്രവർത്തനം. ആദ്യഘട്ടത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ മൊബൈൽ ലൊക്കേഷൻ അടക്കം അപ്‌ലോഡ് ചെയ്യും. തനിയെ താമസിക്കുന്നവർ, വയോധികർ,

സ്ത്രീകളും കുട്ടികളും മാത്രമുള്ള കുടുംബം എന്നിവരുടെ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തും. സന്ദർശന സമയത്തു ജനങ്ങളിൽ നിന്നു ലഭിക്കുന്ന രഹസ്യസ്വഭാവമുള്ള നാട്ടിലെ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി ആ കുറ്റകൃത്യം തടയുന്നതിനു നടപടിയെടുക്കും.ഭാവിയിൽ എം ബീറ്റ് ആപ്പ് വഴി സ്റ്റേഷൻ പരിധിയിലെ മുഴുവൻ വീടുകളിലെയും പ്രദേശങ്ങളുടെയും മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിലൂടെ പൊലീസിന് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com