ADVERTISEMENT

ഗുരുവായൂർ ∙ ഉത്സവം ആറാംവിളക്കിന് കണ്ണൻ സ്വർണക്കോലത്തിൽ എഴുന്നള്ളി. ഉച്ചകഴിഞ്ഞുള്ള കാഴ്ചശീവേലിക്ക് കൊമ്പൻ ദാമോദർദാസ് കോലം എഴുന്നള്ളിച്ചു. കീഴ്ശാന്തി തിരുവാലൂർ അനിൽ നമ്പൂതിരി ആനപ്പുറത്തിരുന്ന് കോലം ഏറ്റുവാങ്ങി. രവികൃഷ്ണൻ, ചെന്താമരാക്ഷൻ എന്നീ കൊമ്പൻമാർ ഇടംവലം നിരന്നു. 191 സ്വർണപ്പൂക്കളും കണ്ണന്റെ ഗോളകയും ദശാവതാരവും മരതകപ്പച്ചയും വീരശൃംഖലയും ചാർത്തിയ സ്വർണക്കോലം ഏകാദശിക്ക് 4 ദിവസവും അഷ്ടമിരോഹിണി നാളിലും ഉത്സവത്തിന് 5 ദിവസവുമാണ് എഴുന്നള്ളിക്കുന്നത്.

ആറാട്ടു വരെ സ്വർണക്കോലം എഴുന്നള്ളിക്കും. ഉത്സവത്തിന് വെർച്വൽ ക്യൂവിൽ 5000 പേർക്ക് ദർശനം അനുവദിക്കും. തിരക്കില്ലാത്ത സമയത്ത് മറ്റു ഭക്തർക്ക് ദർശനം നൽകും. പഴുക്കാമണ്ഡപ ദർശനം ഒന്നര മണിക്കൂർ ആക്കി. പാസ് കിഴക്കേനടയിലെ കൗണ്ടറിൽ നൽകും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ദീപാരാധനയ്ക്ക് കൂടുതൽ പേർക്ക് ദർശനം നൽകും. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ക്ഷേത്രദർശനം അനുവദിക്കാൻ കേന്ദ്രസർക്കാരിനോട് അപേക്ഷിക്കാൻ ഭരണസമിതി തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com