ADVERTISEMENT

അതിരപ്പിള്ളി ∙ പരിയാരം വനം ഡിവിഷനിലെ കുരിശുമുടിയിൽ നിന്നു ലാടംകണ്ടം വയൽ മേഖലയിലേക്കു പടർന്ന കാട്ടുതീ വനപാലക സംഘം അണച്ചു. 4 ദിവസം തുടർച്ചയായി പടർന്ന കാട്ടുതീ ഹെക്ടർ ‌കണക്കിനു വനം ചാമ്പലാക്കിയിരുന്നു. നൂറിൽ അധികം ജീവനക്കാരുടെ കഠിന ശ്രമത്തിനൊടുവിലാണ് ഞായർ വൈകിട്ടോടെ തീ നിയന്ത്രണ വിധേയമാക്കിയത്. ജനവാസ മേഖലയിൽ നിന്നു 10 കിലോമീറ്റർ ഉൾ വനത്തിലായിരുന്നു തീപിടിത്തം.

പ്രഭവ കേന്ദ്രം കണ്ടെത്താൻ വൈകിയതും ജീവനക്കാർക്ക് സംഭവ സ്ഥലത്ത് എത്തിച്ചേരാൻ നേരിട്ട ബുദ്ധിമുട്ടും തീയുടെ വ്യാപനം കൂട്ടി. മരങ്ങളില്‍ കെടുത്താൻ കഴിയാതിരുന്ന കനലിൽ നിന്ന് ഇന്നലെ കാറ്റിൽ സമീപ പ്രദേശമായ ലാടംകണ്ടം ഭാഗത്തേക്ക് തീ പടരുകയായിരുന്നു. അഡിഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റർ രാജേഷ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള 50 പേരടങ്ങുന്ന വനപാലക സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

മറ്റത്തൂർക്കുന്നിൽ കാട്ടുതീ ഭീഷണി

മറ്റത്തൂർ ∙ പുല്ലും, കാടും ഉണങ്ങി നിൽക്കുന്ന മറ്റത്തൂർക്കുന്ന് - കാവനാട് റോഡരികിൽ ഫയർ ലൈൻ ഒരുക്കാത്തത് കാട്ടുതീ ഭീഷണി ഉയർത്തുന്നു. കോടശ്ശേരി മലയോട് ചേർന്നു കിടക്കുന്ന മറ്റത്തൂർ പഞ്ചായത്തിലെ വട്ടേക്കാട്, ആറേശ്വരം, മറ്റത്തൂർക്കുന്ന്, കനകമല പ്രദേശങ്ങളിലെ ജനങ്ങളാണ് കാട്ടുതീ ഭീഷണിയിൽ കഴിയുന്നത്. ഒട്ടേറ വാഹനങ്ങൾ കടന്നു പോകുന്ന പ്രദേശത്തെ റോഡരികിൽ തീ പടരാൻ സാധ്യത കൂടുതലാണെന്നു പ്രദേശവാസികൾ പറഞ്ഞു. 

ഇവിടെ തീ വീണാൽ മലയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ ഉണങ്ങി നിൽക്കുന്ന പുല്ലും, കാടും കത്തുകയും, പക്ഷിമൃഗാദികൾക്കു ജീവഹാനി ഉണ്ടാവുകയും ചെയ്യും. വേനൽ കാലത്ത് ഇവിടെ കാട്ടുതീ പടരാറുണ്ട്. പ്ലാസ്റ്റിക് ഷീറ്റു കൊണ്ടും, ഓല കൊണ്ടും മറച്ച വീടുകൾ അധികമുള്ള പ്രദേശമാണിത്. ട്ടുതീ ബോധവൽക്കരണവുമായി വനംവകുപ്പ് റോഡരികിൽ പോസ്റ്ററുകൾ പതിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. തീ തടയാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്ന് ജനങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com