ADVERTISEMENT

ഗുരുവായൂർ ∙ തുടർച്ചയായ അവധി ദിവസങ്ങൾ ആരംഭിച്ചതോടെ ക്ഷേത്രത്തിൽ ദർശനത്തിനു വൻ തിരക്ക്. ഇന്നലെ പുലർച്ചെ മുതൽ ദർശനത്തിനു തിരക്കു കൂടി. ഉച്ചപ്പൂജ കഴിഞ്ഞു നട അടച്ചത് 2.15നാണ്.  3.30നു വീണ്ടും നട തുറന്ന് ശീവേലിയും ദർശനവും ആരംഭിച്ചു. വേനലവധിയുടെ ഭാഗമായി ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. ക്ഷേത്രനട ഇന്നലെ 3.30നു തുറന്നു. മേയ് 31 വരെ ഇതു തുടരും. അവധിക്കാലത്ത് ഉദയാസ്തമയ പൂജ ഉണ്ടാകില്ല. ഇന്നലെ 42 കല്യാണങ്ങളും 456 കുട്ടികൾക്കു ചോറൂണും ഉണ്ടായി. 

വരി നിൽക്കാതെ ദർശനം നടത്താൻ കഴിയുന്ന  നെയ്‌വിളക്ക് വഴിപാടിൽ നിന്ന് 15.63 ലക്ഷം രൂപ ദേവസ്വത്തിനു  ലഭിച്ചു. 1560ലേറെ പേർ 1000 രൂപയുടെ നെയ്‌വിളക്ക് വഴിപാട് കഴിച്ച് ദർശനം നടത്തി. തുലാഭാരം വഴിപാടായി 17.43 ലക്ഷം രൂപയും പാൽപായസം വഴിപാടായി 6.57 ലക്ഷം രൂപയും ലഭിച്ചു. വഴിപാടിനത്തിൽ ഇന്നലത്തെ വരുമാനം 64.59 ലക്ഷം രൂപയാണ്. ക്ഷേത്രത്തിൽ ഇന്നും നാളെയും മറ്റന്നാളും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി ദർശനമോ ജീവനക്കാർക്കു പ്രത്യേക ദർശനമോ അനുവദിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com