ADVERTISEMENT

കുന്നംകുളം ∙ ‘‘എട്ടു വർഷം ഞാൻ കുഴിമാടത്തിലായിരുന്നു. അങ്ങാണ് എനിക്കു പുനർജന്മം തന്നത്.’’– ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി ടി.എൻ.സരസു, മോദിയുടെ കയ്യിൽ പിടിച്ച് അതു പറഞ്ഞപ്പോൾ വിതുമ്പി. ഇന്നലെ തിരഞ്ഞെടുപ്പു കൺവൻഷനായി വേദിയിലേക്കെത്തിയ മോദി ‌സ്ഥാനാർഥികളെ അഭിവാദ്യം ചെയ്യവെയാണ് സരസു മോദിയുടെ കയ്യിൽ പിടിച്ച് വിതുമ്പിയത്. പാലക്കാട് വിക്ടോറിയ കോളജിൽ പ്രിൻസിപ്പൽ ആയിരുന്ന ടി.എൻ.സരസു 2016 മാർച്ച് 31ന് വിരമിച്ചപ്പോൾ എസ്എഫ്ഐക്കാർ കുഴിമാടം തയാറാക്കിയാണ് യാത്രയയപ്പു  നൽകിയത്.

സരസുവിന്റെ കുഴിമാടം എന്ന് പേരും നൽകിയിരുന്നു. ആ സംഭവത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു സരസുവിന്റെ പരാമർശം.  കരുവന്നൂർ വിഷയവുമായി ബന്ധപ്പെട്ട് മോദിയുമായി ഫോണിൽ സംസാരിച്ചതിന്റെ വാർത്തകൾ വന്ന ശേഷം വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ പലരും സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും തന്നെ വിളിക്കുന്നതായി സരസു പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ദേവസ്വം ബോർഡുകളിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് പരിശോധന വേണമെന്നും സരസു ആവശ്യപ്പെട്ടു.

English Summary:

Alathur Loksabha constituency NDA candidate TN Sarasu with Prime Minister Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com