ADVERTISEMENT

തൃശൂർ ∙ പൂരത്തിന് ഇതുവരെ കാണാത്തത്ര കടുകട്ടി സുരക്ഷയൊരുക്കി പൊലീസ്. കുടമാറ്റ സമയത്തു ജനത്തെ വടംകെട്ടി നിയന്ത്രിക്കേണ്ട വിധം, വടം അഴിച്ചുമാറ്റി ജനത്തെ പ്രവേശിപ്പിക്കേണ്ട വിധം തുടങ്ങിയവയെല്ലാം സേനാംഗങ്ങൾക്കു മുന്നിൽ വിശദീകരിച്ചുകൊണ്ടു കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനത്തിന്റെ ട്രയൽ റൺ നടത്തി. തെക്കോട്ടിറക്കം നടക്കുന്ന തെക്കേഗോപുരനടയിലും പരിസരത്തും പൂരം കൺട്രോൾ റൂമിലുമായി ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന സേനാംഗങ്ങളെ ഉൾപ്പെടുത്തി 2 മണിക്കൂറോളമാണു ട്രയൽ റൺ നടത്തിയത്. 

ആനകളുടെ 6 മീറ്റർ അരികിലേക്കു ജനം എത്താത്ത വിധത്തിൽ കർശന സുരക്ഷാ സംവിധാനമാണ് ഇത്തവണ ഒരുങ്ങുകയെന്നാണു സൂചന. സാംപിൾ വെടിക്കെട്ടിനു മുന്നോടിയായി പൂരനഗരിയിലൊരുക്കിയ ബാരിക്കേഡ് സംവിധാനം സുരക്ഷ എത്രത്തോളം കട്ടിയാകാമെന്നതിന്റെ സൂചനയായി. തെക്കേഗോപുരനടയ്ക്കു മുൻവശം മുതൽ സ്വരാജ് റൗണ്ട് വരെ വടം കെട്ടിയുറപ്പിക്കാൻ രണ്ടുവശത്തായി തൂണുകൾ നാട്ടി. കഴിഞ്ഞ വർഷം സുരക്ഷാ സന്നാഹങ്ങൾ പാളിയതോടെ ദേവസ്വങ്ങളും പൊലീസും തമ്മിൽ ഇടയുന്ന സാഹചര്യമുണ്ടായിരുന്നു. പൂരം കാണാനെത്തിയവർക്കു നേരെ ചരിത്രത്തിലാദ്യമായി പൊലീസ് ലാത്തിവീശുന്ന സാഹചര്യവുമുണ്ടായി. 

തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിൽ നിന്ന്. ചിത്രം ∙ ഉണ്ണി കോട്ടക്കൽ
തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിൽ നിന്ന്. ചിത്രം ∙ ഉണ്ണി കോട്ടക്കൽ

ഇത്തവണ കുടമാറ്റം നടക്കുന്ന സമയത്ത് ജനത്തെ പല മേഖലകളായി വേർതിരിച്ചു നിർത്താനാണു സാധ്യത. ഇതിനു വേണ്ട ബാരിക്കേഡ് സംവിധാനം ഒരുങ്ങുന്നുണ്ട്. ആനകളുടെ അടുത്തേക്ക് ജനമെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നു വനംവകുപ്പ്  നിർദേശം നൽകിയിട്ടുള്ളതിനാൽ സുരക്ഷാ ക്രമീകരണം കൂടുതൽ കർശനമാകും.

തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിൽ നിന്ന്. ചിത്രം ∙ ഉണ്ണി കോട്ടക്കൽ
തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിൽ നിന്ന്. ചിത്രം ∙ ഉണ്ണി കോട്ടക്കൽ

പൂരത്തെ സമ്പൂർണമാക്കുന്ന ‘ഘടകങ്ങൾ’
തൃശൂർ പൂരത്തെ അർഥപൂർണവും സമ്പൂർണവുമാക്കുന്നത് ഘടകപൂരങ്ങളുടെ വരവാണ്.   വടക്കുന്നാഥനെ വണങ്ങി മടങ്ങുകയെന്നാണ് ഓരോ ഘടകപൂരങ്ങളുടെയും നിയോഗം. നഗരത്തിലെ നിശ്ചിത സ്ഥാപനങ്ങളിലെത്തുമ്പോൾ ആഘോഷമായ മേളത്തോടെയും അണിചേരുന്ന ആനകളുടെയും അകമ്പടിയോടെയാണ് ഓരോ പൂരവും നഗരത്തിൽ പ്രവേശിക്കുന്നത്. രാവിലെ 7.30നു വടക്കുന്നാഥനിലേക്ക് ആദ്യമെത്തുന്ന കണിമംഗലം ശാസ്താവിൽ തുടങ്ങി ഉച്ചയ്ക്ക് ഒരുമണിക്കു നഗരത്തിൽ നിന്നു മടങ്ങുന്ന നെയ്തലക്കാവ് ഭഗവതി വരെയുള്ള 8 ഘടക പൂരങ്ങൾ നാളെ തൃശൂർപൂരം പങ്കാളികളായെത്തും. 

തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിൽ നിന്ന്. ചിത്രം ∙ ഉണ്ണി കോട്ടക്കൽ
തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിൽ നിന്ന്. ചിത്രം ∙ ഉണ്ണി കോട്ടക്കൽ

ഘടക പൂരങ്ങളുടെ സമയം (രാത്രിപൂരം), വാദ്യം, ആനകളുടെ എണ്ണം എന്നീ ക്രമത്തിൽ
കണിമംഗലം ശാസ്താവ് 7.30–8.30 (7.30–8.30) / പഞ്ചവാദ്യം. പാണ്ടിമേളം / 9
പനമുക്കുംപിള്ളി 8.30–9.00 (8.30–9.30) / പഞ്ചവാദ്യം, പഞ്ചാരി മേളം / 3
ചെമ്പൂക്കാവ് 7.45–8.45 (8.15–9.15) / പഞ്ചവാദ്യം, പാണ്ടിമേളം / 3
കാരമുക്ക്–പൂക്കാട്ടികര 8.30–9.30 (9.00–10.00)/ പഞ്ചവാദ്യം, പാണ്ടിമേളം / 9
ലാലൂർ 9.00–10.30 (9.30–10.30) / പഞ്ചവാദ്യം, പാണ്ടിമേളം / 9
ചൂരക്കോട്ടുകാവ് 9.30–11.00 (10.00–12.00) / നാദസ്വരം, പാണ്ടിമേളം / 14
അയ്യന്തോൾ 10.00–12.00 (11.00–12.30) / പഞ്ചവാദ്യം, പാണ്ടിമേളം / 13
നെയ്തലക്കാവ് 11.00–1.00 (12.00–1.00) / നാദസ്വരം, പാണ്ടിമേളം / 11

തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിൽ നിന്ന്. ചിത്രം ∙ ഉണ്ണി കോട്ടക്കൽ
തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിൽ നിന്ന്. ചിത്രം ∙ ഉണ്ണി കോട്ടക്കൽ

ഇതാ, ഗജനിര; തിരുവമ്പാടി  
തിരുവമ്പാടി ചന്ദ്രശേഖരൻ
തിരുവമ്പാടി കണ്ണൻ
‌തിരുവമ്പാടി അർജുൻ
കുട്ടൻകുളങ്ങര അർജുനൻ
കുട്ടൻകുളങ്ങര ശ്രീനിവാസൻ
ശങ്കരംകുളങ്ങര ഉദയൻ
ഗുരുവായൂർ സിദ്ധാർഥൻ
ഗുരുവായൂർ ജൂനിയർ വിഷ്ണു
ഗുരുവായൂർ കൃഷ്ണ
നാരായണൻ


പുതുപ്പള്ളി സാധു
പാമ്പാടി സുന്ദരൻ
നന്തിലത്ത് ഗോപാലകൃഷ്ണൻ
ഊക്കൻസ് കുഞ്ചു
പാറന്നൂർ നന്ദൻ
കുറുപ്പത്ത് ശിവശങ്കരൻ
പാക്കത്ത് ശ്രീക്കുട്ടൻ
ചെർപ്പുളശ്ശേരി മണികണ്ഠൻ
കരുവന്തല ഗണപതി 
മച്ചാട് ഗോപാലൻ
മച്ചാട് ധർമൻ


വേമ്പനാട് അർജുനൻ
തടത്താവിള രാജശേഖരൻ
വട്ടമങ്കാവ് മണികണ്ഠൻ
പേരൂർ ശിവൻ
നന്തിലത്ത് ഗോവിന്ദ് കണ്ണൻ
വലിയപുരയ്ക്കൽ സൂര്യൻ
വലിയപുരയ്ക്കൽ ആര്യനന്ദൻ
വൈലൂർ പരമേശ്വരൻ
വേണാട് നീലകണ്ഠൻ
ട്രിനിറ്റി പാർഥൻ

 പാറമേക്കാവ് 
പാറമേക്കാവ് കാശിനാഥൻ
ഗുരുവായൂർ ദേവസ്വം നന്ദൻ
എറണാകുളം ശിവകുമാർ
ഗുരുവായൂർ രാജശേഖരൻ
പല്ലാട്ട് ബ്രഹ്മദത്തൻ
തെച്ചിക്കോട്ടുകാവ് ദേവീദാസൻ
മച്ചാട് ജയറാം


ബാസ്റ്റിൻ വിനയസുന്ദർ
തൊട്ടേക്കാട്ട് വിനായകൻ
അരുണിമ പാർഥസാരഥി
മുള്ളത്ത് ഗണപതി
മൗട്ടത്ത് രാജേന്ദ്രൻ
ഉണ്ണിമങ്ങാട് ഗണപതി
ചെത്തല്ലൂർ ദേവീദാസൻ
പുതുപ്പുള്ളി അർജുനൻ
വടകുറുമ്പ ദുർഗാദാസൻ
കാളകുത്തൻ കണ്ണൻ
കൊളക്കാടൻ ഗണപതി
എഴുത്തച്ഛൻ 
ശങ്കരനാരായണൻ
കൂറ്റനാട് വിഷ്ണു


മനിശ്ശേരി രാജേന്ദ്രൻ
അമ്പാടി മാധവൻകുട്ടി
ബ്രാഹ്മിണി ഗോവിന്ദൻകുട്ടി
ചാമപ്പുഴ ഉണ്ണിക്കൃഷ്ണൻ
വടക്കുന്നാഥൻ ഗണപതി
വാഴ്‌വാടി കാശിനാഥൻ
മരുതൂർകുളങ്ങര മഹാദേവൻ
ഒല്ലൂക്കര ജയറാം
മനുസ്വാമി മഠം വിനായകൻ
മനുസ്വാമി മഠം മനുനാരായണൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com