ADVERTISEMENT

ഗൂഡല്ലൂർ ∙ നീലഗിരി ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. 19നാണു തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ്.  ഇന്നു വൈകുന്നേരം 6നു പരസ്യ പ്രചാരണ പരിപാടികൾ സമാപിക്കും. ഇന്ത്യാസഖ്യം, അണ്ണാഡിഎംകെ, ബിജെപി പാർട്ടികളിലെ സ്ഥാനാർഥികളുടെ പര്യടന പരിപാടികൾ ഗൂഡല്ലൂരിൽ പൂർത്തിയായി.

ഊട്ടി, ഗൂഡല്ലൂർ, കൂനൂർ നിയമസഭാ മണ്ഡലങ്ങളിലേക്ക് 374 പോളിങ് സ്റ്റേഷനുകളിലായി 689 പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. നീലഗിരി ലോക്സഭാ മണ്ഡലത്തിൽ 176 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ നിയോഗിച്ചു. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ വരണാധികാരി എം. അരുണ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com