ADVERTISEMENT

സഹവാസ ക്യാംപ്:
ബത്തേരി ∙ മൂലങ്കാവ് വാലുമ്മൽ ഐടിഇയിലെ രണ്ടാം വർഷ വിദ്യാർഥികളുടെ സഹവാസ ക്യാംപ് ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് കെ.എം.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.ബിനോജ് അധ്യക്ഷത വഹിച്ചു. ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ.സി.ജെ.ചാക്കോ, സ്റ്റാഫ് സെക്രട്ടറി എം.ജയചന്ദ്രൻ, ക്യാംപ് ഓഫിസർ എം.സുനിത, വിദ്യാർഥി പ്രതിനിധി സി.വി.അതുല്യ എന്നിവർ പ്രസംഗിച്ചു. ക്യാംപ് പ്രവർത്തനങ്ങളുടെ ഭാഗമായി നാടക കളരി, പാവ നിർമാണം, ഒറിഗാമി, ചിത്ര രചന, നാടൻ

വൈദ്യുതി മുടക്കം
പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5.30. വാരാമ്പറ്റ, നരിപ്പാറ, ബപ്പനമല, പന്തിപ്പൊയിൽ.

കടകൾ അവധി
പുൽപള്ളി ∙ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡിയും കുടുംബസംഗമവും നടക്കുന്നതിനാൽ നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ പുൽപള്ളിയിൽ വ്യാപാര സ്ഥാപനങ്ങൾക്കു അവധി.

പരിശീലനം നാളെ
കൽപറ്റ ∙ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്ക് നിയോഗിച്ചവർക്കുള്ള 2–ാം ഘട്ട പരിശീലനം നാളെ മുതൽ ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ നടക്കും. ബത്തേരി നിയോജക മണ്ഡലത്തിൽ നിയോഗിച്ച പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർ-1, 2, 3 എന്നീ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നാളെ ബത്തേരി അസംപ്ഷൻ ഹൈസ്‌കൂളിലും കൽപറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 19ന് സെന്റ് ജോസഫ് കോൺവന്റ് സ്‌കൂളിലും മാനന്തവാടിയിൽ നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 20ന് സെന്റ് പാട്രിക്സ് സ്‌കൂളിലും നടക്കും.

തപാൽ വോട്ട്
കൽപറ്റ ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട് രേഖപ്പെടുത്തുന്നതിന് നാളെ മുതൽ 20 വരെ ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗരേഖ പ്രകാരമുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ സജ്ജീകരിച്ചു. ഒരു പരിശീലന കേന്ദ്രത്തിൽ 2 വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പരിശീലനത്തിനു ശേഷമാണ് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com