ADVERTISEMENT

തരുവണ ∙ വേനൽ ശക്തമായി തുടരുന്നതോടെ വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായി. മിക്കയിടങ്ങളിലും ദൈനംദിന ആവശ്യങ്ങൾക്കു പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കൃഷി ആവശ്യങ്ങൾക്കു വേണ്ടി നിർമിച്ച കുളങ്ങളെല്ലാം വറ്റിയ നിലയിലായി. ഇവിടെയുള്ള പ്രധാന ജല സ്രോതസ്സായ കക്കടവ് പുഴ നീരൊഴുക്ക് നിലച്ചു മലിന ജലം കെട്ടിക്കിടക്കുന്ന കുഴികൾ മാത്രമായി മാറി. അതോടെ പ്രദേശവാസികൾക്ക് കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും വെള്ളം ഇല്ലാത്ത സ്ഥിതിയാണ്. ബാണാസുര ഡാമിൽ നിന്നു കനാൽ വഴി വെള്ളം ലഭ്യമാക്കുന്ന പദ്ധതി അനന്തമായി നീളുന്നതു കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിക്കുകയാണ്.

ഡാമിൽ നിന്നു പേരിനു മാത്രം തുറന്നു വിടുന്ന വെള്ളം വൻകിട തോട്ടം ഉടമകളും റിസോർട്ടുകളും ഊറ്റിയെടുത്ത് ഉപയോഗിക്കുകയാണെന്നും പാലിയാണ പൗരസമിതി ആരോപിച്ചു. നെൽപാടങ്ങളുടെ വ്യാപകമായ തരം മാറ്റലും മരം മുറിയും ജില്ലയെ മരുഭൂമിയായി മാറ്റി. ഇതിനെതിരെ നടപടിയെടുക്കേണ്ടവർ പരിസ്ഥിതി നിയമങ്ങളെ അട്ടിമറിക്കുകയുമാണ്. നെൽപാടങ്ങളും ചതുപ്പു നിലങ്ങളും സംരക്ഷിക്കാൻ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com