ADVERTISEMENT

നടവയൽ ∙ ശുദ്ധജലവിതരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച താൽക്കാലിക തടയണ സാമൂഹികവിരുദ്ധർ തകർത്തതോടെ വീണ്ടും ജലവിതരണം മുടങ്ങി. നരസി പുഴയിൽ നടവയൽ ശുദ്ധജല പദ്ധതിക്കായി കോളനിക്കാർ രംഗത്തിറങ്ങി നിർമിച്ച തടയണയാണു തകർത്തത്. കിണറിലേക്കു വെള്ളം എത്തിക്കുന്നതിനായി ശുദ്ധജലവിതരണ പദ്ധതിയിൽ അംഗങ്ങളോ ഉപഭോക്തക്കളോ അല്ലാത്ത ചെക്കിട്ട കോളനിയിലെ യുവതീയുവാക്കൾ ഉപയോഗശൂന്യമായി കിടന്ന തടയണയിൽ കമുക് വാരികൾ നിരത്തി മണൽച്ചാക്കുകൾ അടുക്കി നിർമിച്ച തടയണയുടെ പകുതിയോളം ഭാഗമാണു കഴിഞ്ഞദിവസം രാത്രി പൊളിച്ചുനീക്കിയത്. 

നടവയൽ ശുദ്ധജലവിതരണ പദ്ധതിയുടെ ഭാഗമായി ചെക്കിട്ട കോളനിക്കാർ നിർമിച്ച താൽക്കാലിക തടയണ സാമൂഹികവിരുദ്ധർ തകർത്ത നിലയിൽ.

കെട്ടിനിന്ന വെള്ളം പൂർണമായും ഒഴുകിപ്പോയി ജലവിതരണം പ്രതിസന്ധിയിലായി. പദ്ധതി നടത്തിപ്പുകാരും കോളനിക്കാരും ചേർന്നു തടയണ പുനഃസ്ഥാപിച്ച് പമ്പിങ് ആരംഭിച്ചു. മുൻ വർഷങ്ങളിലും ഇത്തരത്തിൽ തടയണ പൊളിച്ചുനീക്കിയ സംഭവം ഉണ്ടായിട്ടുണ്ട്. തടയണ അടയ്ക്കുന്നതിനുള്ള പലകകൾക്ക് ആവശ്യമായ ഫണ്ട് പഞ്ചായത്ത് അനുവദിച്ചാൽ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ കഴിയുമെന്നും വെള്ളമില്ലാതെ പമ്പിങ് മുടങ്ങില്ലെന്നും നാട്ടുകാർ പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com