ADVERTISEMENT

ബത്തേരി ∙ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ റോഡ് ഷോ പ്രസംഗം അടക്കം ബത്തേരിയിൽ ഒന്നര മണിക്കൂർ നീണ്ടു. ഇന്നലെ രാവിലെ 11.25നാണ് നഡ്ഡയുമായുള്ള ഹെലികോപ്റ്റർ സെന്റ് മേരീസ് കോളജ് ഹെലിപാഡിൽ ഇറങ്ങിയത്. തുടർന്ന് റോഡു മാർഗം ബത്തേരി അസംപ്ഷൻ ജംക്‌ഷനിലേക്കെത്തി. കെ. സുരേന്ദ്രന്റെ ആമുഖ പ്രസംഗത്തിനു ശേഷം 11.40ന് തുടങ്ങിയ നഡ്ഡയുടെ പ്രസംഗം 12.15 വരെ നീണ്ടു. തുടർന്ന് 40 മിനിറ്റ് റോഡ് ഷോ. പൂക്കൾ വിതറിയും ആരവമുയർത്തിയും നൂറുകണക്കിന് പ്രവർത്തകർ റോ‍ഡ്ഷോയിൽ അണിനിരന്നു. 

ചെണ്ടമേളവും വാദ്യഘോഷങ്ങളും ശിങ്കാരിമേളവും നാസിക് ഡോളും എന്‍ഡിഎയുടെ ശക്തിപ്രകടനത്തിനു മിഴിവേകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കെ. സുരേന്ദ്രന്റെയും ചിത്രമുള്ള പ്ലക്കാര്‍ഡുകളുമേന്തിയാണു പ്രവര്‍ത്തകരെത്തിയത്. പ്രത്യേകം തയാറാക്കി ചെന്നൈയില്‍ നിന്നെത്തിച്ച വാഹനത്തിലായിരുന്നു റോഡ് ഷോ. ഉച്ചയ്ക്ക് 1ന് നഡ്ഡ ഹെലികോപ്റ്ററിൽ പാലക്കാട്ടേക്ക് തിരിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍, പള്ളിയറ രാമന്‍, വി.പി.ശ്രീപദ്മനാഭന്‍, പ്രശാന്ത് മലവയല്‍, കെ.സദാനന്ദന്‍, സജി ശങ്കര്‍, സന്ദീപ് വാരിയര്‍, കെ.ശ്രീനിവാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com