ADVERTISEMENT

വെങ്ങപ്പള്ളി∙  ഭീരുത്വമാണ് കേന്ദ്ര സര്‍ക്കാറിന്റെ മുഖമുദ്രയെന്ന്   ലീഗ് സംസ്ഥാന  പ്രസിഡന്റ് പാണക്കാട്  സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എതിരാളികളെ ഭയപ്പെടുത്തുകയാണ് സര്‍ക്കാര്‍ നിലപാട്. തിരഞ്ഞടുപ്പ് ആസന്നമായ ഘട്ടത്തില്‍ തന്നെ അത് മനസിലാക്കാനായതായി തങ്ങള്‍ ചൂണ്ടിക്കാട്ടി.  വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ്  പ്രചരണാര്‍ഥം വെങ്ങപ്പള്ളി പഞ്ചായത്ത് യു.ഡി.എഫ്  സംഘടിപ്പിച്ച കുടംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

കേന്ദ്ര സര്‍ക്കാറിന് വികസന പ്രവര്‍ത്തനങ്ങളൊന്നും ചൂണ്ടികാണിക്കാനില്ല. ആകെയുള്ളത് നോട്ട് നിരോധനം മാത്രമാണ്. എന്നാല്‍, ഇത് സാമ്പത്തിക രംഗത്തെ നട്ടെല്ല് ഓടിച്ചു. ചെറുകിട വ്യാപാരികള്‍, കര്‍ഷകര്‍ എന്നിവരുടെ നടുവൊടിക്കുന്നതായിരുന്നു നോട്ട് നിരോധനം. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയെ ഞെക്കി കൊല്ലനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്.  തൊഴിലുറപ്പിനേക്കാള്‍  ഗ്യാരന്റിയുള്ള   ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഗ്യാരന്റി പ്രസംഗിക്കാനുള്ളതല്ല, പ്രാവര്‍ത്തികമാക്കാനുളതാണെണ് തങ്ങള്‍ പറഞ്ഞു.  ജനക്ഷേമപരവും വികസനപരവുമായ കാര്യങ്ങള്‍ പറയാതെ വിശ്വാസപരമായ കാര്യങ്ങളുയര്‍ത്തി  ചൂഷണം ചെയ്യാനാണ് ശ്രമം. മഹാത്മജിയും, അംബേദ്കറും സമൂഹത്തെ ചേര്‍ത്തി നിര്‍ത്തിയപ്പോള്‍ കേന്ദ്ര ഭരണകൂടം അകറ്റി നിര്‍ത്താനാണ് നീക്കം നടത്തുന്നത്.

ഏക സിവില്‍ കോഡ് ഇന്ത്യയുടെ  വൈവിധ്യങ്ങള്‍ ഇല്ലാതാക്കും. ഓരോ വിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസ പ്രകാരം ജീവിക്കാനും, പരമ്പരാഗതമായി തുടരുന്ന ആചരങ്ങള്‍ ഇല്ലാതാക്കാനും  ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും ഏക സിവില്‍ കോഡ്  കാരണമാകും. ജനങ്ങളെ അകറ്റുന്ന സര്‍ക്കാറിനെ താഴെയിറക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും  തങ്ങള്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com