ADVERTISEMENT

ബത്തേരിയിൽ മൂന്നാംഘട്ടവും പിന്നിട്ട് ആനി രാജ
ബത്തേരി∙ ബത്തേരി നിയോജക മണ്ഡ‍ലത്തിൽ മൂന്നുവട്ടം തിരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാക്കി എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. ഉൾപ്രദേശങ്ങളിലെ പല സ്വീകരണ കേന്ദ്രങ്ങളിലും പാർട്ടി പ്രവർത്തകർക്കൊപ്പം സ്ത്രീകളും കുട്ടികളും ആനി രാജയെ കാണാനെത്തി. മാലയണിയിച്ചും പൂക്കൾ നൽകിയും സ്ഥാനാർഥിയെ സ്വീകരിച്ചു. ചേകാടിയി‍ൽ നിന്ന് ആരംഭിച്ച പ്രചാരണം മാതമംഗലത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ പി.ഗഗാറിൻ, ഇ.ജെ. ബാബു, കെ.സി.റോസക്കുട്ടി, വി.വി. ബേബി, എം.എസ്.സുരേഷ് ബാബു, ടി.ജെ.ചാക്കോച്ചൻ, പി.ആർ.ജയപ്രകാശ്, കെ.ജെ.ദേവസ്യ, സ്കറിയ, പി.എ. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

ഐഎൻടിയുസി ജില്ലാ കമ്മിറ്റി പ്രചാരണം തുടങ്ങി
മീനങ്ങാടി ∙ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കായി ഐഎൻടിയുസി ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.പി.ആലി നിർവഹിച്ചു. മീനങ്ങാടി മണ്ഡലം പ്രസിഡന്റ് സലാം മീനങ്ങാടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ്, ടി.എം. ഹൈറുദ്ദീൻ, ഷൈജു റാട്ടക്കുണ്ട്, ഉമ്മർ കാക്കവയൽ, പി.ആർ.ഷാജി, കെ. പുരുഷു തുടങ്ങിയവർ പ്രസംഗിച്ചു.

കന്നി  വോട്ടർമാരുടെ സംഗമം 
കൽപറ്റ ∙  രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം യുഡിഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്നി വോട്ടർമാരുടെ സംഗമം സംഘടിപ്പിച്ചു. തമിഴ്‌നാട് വിരുദ നഗർ എംപി മാണിക്കം ടാഗോർ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് പി.എം.റിൻഷാദ് അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽ ദാസ്, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി മുനവറലി സാദത്ത്, കെഎസ്‌യു സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി, എംഎസ്എഫ് ജില്ലാ ട്രഷറർ അമീനുൽ മുക്താർ എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഐഎൻടിയുസി ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടിയിൽ ജില്ലാ പ്രസിഡന്റ് പി.പി. ആലി നിർവഹിക്കുന്നു.
യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഐഎൻടിയുസി ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടിയിൽ ജില്ലാ പ്രസിഡന്റ് പി.പി. ആലി നിർവഹിക്കുന്നു.

കെ.പി.സത്യൻ സിപിഐ (എംഎൽ) സ്ഥാനാർഥി 
കൽപറ്റ ∙ ട്രേഡ് യൂണിയൻ സെന്റർ ഓഫ് ഇന്ത്യ (ടിയുസിഐ) സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ (എംഎൽ) വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ കെ.പി.സത്യനെ ജയിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. പ്രസിഡന്റ് സാം.പി.മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി.ചന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗം ജയൻ കോനിക്കര എന്നിവർ പ്രസംഗിച്ചു.

നിരീക്ഷകർ ക്രമീകരണങ്ങൾ വിലയിരുത്തി              
കൽപറ്റ ∙ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പു ക്രമീകരണങ്ങൾ തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തി. നിയോജക മണ്ഡലത്തിലെ മുഴുവൻ പോളിങ് സ്റ്റേഷനുകളും സെക്ടർ ഓഫിസർമാർ സന്ദർശിക്കുകയും പോളിങ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നു തിരഞ്ഞെടുപ്പു പൊതു നിരീക്ഷകൻ നികുഞ്ച് കുമാർ ശ്രീവാസ്തവ, ചെലവ് നിരീക്ഷകൻ കൈലാസ് പി.ഗെയ്ക് വാദ് എന്നിവർ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്ക് നിർദേശം നൽകി.  ഇവിഎം/വിവിപാറ്റ് യന്ത്രങ്ങൾ, പോളിങ് ഉദ്യോഗസ്ഥർ, മൈക്രോ ഒബ്സർവർമാർ എന്നിവരുടെ വിന്യാസം ഉറപ്പു വരുത്തണം. ശുദ്ധജലം, പോളിങ് സ്റ്റേഷനുകൾക്കു പുറത്ത് ഇരിപ്പിടങ്ങൾ, തണൽ എന്നിവ ഒരുക്കണമെന്നും നിർദേശിച്ചു. 

മാലിന്യ സംസ്‌കരണം ശാസ്ത്രീയമാക്കും
കൽപറ്റ ∙ ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാലിന്യ സംസ്‌കരണം ശാസ്ത്രീയമാക്കും. പോളിങ് ബൂത്തുകൾ, വിതരണ സ്വീകരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരമാവധി മാലിന്യം കുറയ്ക്കും. ഹരിത ചട്ടം പാലിക്കും. 

എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്  വാളാട്  നൽകിയ സ്വീകരണം.
എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന് വാളാട് നൽകിയ സ്വീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com