ADVERTISEMENT

സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് മേപ്പാടിയിൽ 28ന്: 
മേപ്പാടി ∙ രജത ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് മേപ്പാടി സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലും ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സ്കൂളിൽ  28നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും.

ഗതാഗത നിരോധനം
കൽപറ്റ ∙ മീനങ്ങാടി -മലക്കാട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ  27 മുതൽ ടാറിങ് പൂർത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചു.

പരിശീലനത്തിന് അവസരം
കൽപറ്റ ∙ സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി  അംഗങ്ങളുടെ മക്കൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിലെ പരിശീലന പരിപാടികളിൽ സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം. പരിശീലനത്തിൽ പങ്കെടുക്കുന്നവർ കൽപറ്റ സിവിൽ സ്റ്റേഷനിലെ പ്ലാന്റേഷൻ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ അറിയിക്കണം. അപേക്ഷ ഫോമിനും വിവരങ്ങൾക്കും httsp://iiic.ac.in സന്ദർശിക്കാം.  04936 204646.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com