ADVERTISEMENT

കൽപ്പറ്റ∙ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്‌ത്‌ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ബിജെപിയുടെ ക്രിമനിൽ നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ വയനാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ആനി രാജ ആവശ്യപ്പെട്ടു. ബിജെപി ഉത്തരേന്ത്യയിൽ പരീക്ഷിച്ച പലതും വയനാട്ടിലും പരീക്ഷിക്കുകയാണ്‌. ആദ്യം പേരുമാറ്റ വിവാദമാണെങ്കിൽ ഇപ്പോൾ ദുർബല വിഭാഗക്കാരെ സാധനങ്ങൾ നൽകി സ്വാധീനിക്കാൻ ശ്രമിക്കുകയാണ്‌. ഇലക്ടറൽ ബോണ്ടിലൂടെ സമാഹരിച്ച പണം എംപിമാരെനേരിട്ടു വാങ്ങാനും ഭരണം അട്ടിമറിക്കുന്നതിനും ഉപയോഗിച്ചതിനുപുറമേ തിരഞ്ഞെടുപ്പ്‌ സമയത്ത്‌ വോട്ടർമാരെ സ്വാധീനിക്കാനും ഉപയോഗിക്കുകയാണ്‌. ഇത്‌ ക്രിമിനൽ കുറ്റമാണ്‌. തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള  ശ്രമത്തെ ഗൗരവമായി കാണണം. ഭക്ഷ്യക്കിറ്റുകൾ ക്ഷേത്രത്തിലേക്ക്‌ വിതരണം ചെയ്യാൻ തയാറാക്കിയതാണെന്നു പറഞ്ഞ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്‌ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഇത്തരം നടപടികളും ചട്ടവിരുദ്ധമാണെന്ന്‌ മനസിലാക്കാനുള്ള വിവരം പോലുമില്ലേയെന്നും ആനി രാജ ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com