ADVERTISEMENT

പുൽപള്ളി ∙ ചൊവ്വാഴ്ച സന്ധ്യയോടെ വീശിയടിച്ച കാറ്റിൽ മരക്കടവിലും പരിസരങ്ങളിലും വൻ കൃഷിനാശം. പെരിക്കല്ലൂർ, ഭൂദാനംകുന്ന് എന്നിവിടങ്ങളിലും കൃഷിനാശമുണ്ടായി. വാഴ, തെങ്ങ്, റബർ എന്നീ കൃഷികൾക്കാണ് കാര്യമായ നാശം. മരക്കടവ് നെല്ലിക്കോട് പ്രഭയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. മങ്ങാട്ടുകുന്നേൽ ബേബിയുടെയും പരിസരവാസികളുടെയും കൃഷികൾ നശിച്ചു. ചന്ദ്രമംഗലം സന്തോഷിന്റെ വീട് ഭാഗികമായി തകർന്നു.

വട്ടംതൊട്ടിയിൽ റോയന്റെ വാഴക്കൃഷി കാറ്റിൽ നിലം പെ‍ാത്തിയ നിലയിൽ.
വട്ടംതൊട്ടിയിൽ റോയന്റെ വാഴക്കൃഷി കാറ്റിൽ നിലം പെ‍ാത്തിയ നിലയിൽ.

മരക്കടവ് വല്ലത്ത് സുനിലിന്റെ തൊഴുത്തും തെങ്ങ് വീണ് തകർന്നു. പലരുടെയും കൃഷികൾ നശിച്ചു. ശക്തമായ വരൾച്ചയും കൃഷിനാശവും മൂലം ജനം പൊറുതി മുട്ടുന്നതിനിടെയാണ് പ്രദേശത്ത് മഴ പെയ്തത്. ഒരുഭാഗത്ത് മഴ ആശ്വാസമായപ്പോൾ മറുഭാഗത്ത് ദുരിതവും നഷ്ടവുമായി. മഴക്കെടുതിയിൽ കൃഷിനാശമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

മീനങ്ങാടി ∙ കടുത്ത വേനൽച്ചൂടിൽ നശിച്ച വാഴക്കൃഷിയിൽ അവശേഷിച്ചതു വേനൽമഴയിലും നിലംപൊത്തിയതോടെ കർഷകർ ദുരിതത്തിൽ. കഴിഞ്ഞ ദിവസത്തെ  മഴയിലും  കാറ്റിലും  മുട്ടിൽ പഞ്ചായത്തിലെ 11, 12 വാർഡുകളിൽ  പതിനായിരത്തോളം വാഴകളാണ് നശിച്ചത്. വാഴവറ്റ, പാക്കം പ്രദേശങ്ങളിലായി 20 കർഷകരുടെ 25000ത്തിലേറെ വാഴകൾ നശിച്ചു. 

ശക്തമായ കാറ്റിൽ മരക്കടവ് മങ്ങാട്ടുകുന്നേൽ ബേബിയുടെ വാഴത്തോട്ടം നശിച്ച നിലയിൽ.
ശക്തമായ കാറ്റിൽ മരക്കടവ് മങ്ങാട്ടുകുന്നേൽ ബേബിയുടെ വാഴത്തോട്ടം നശിച്ച നിലയിൽ.

വാഴവറ്റ സ്വദേശികളായ വീട്ടിപ്പുര വേലായുധൻ, റോയൻ വട്ടംതൊട്ടിയിൽ, ഷിനോജ് പാക്കം, സുധീഷ് ഉള്ളാട്ടിൽ, സജീവ് പ്രണവം, രാജീവ് പാക്കം, ഷിജു മാണിശ്ശേരി, ജയരാജൻ പത്തായപ്പുര, റോയി മടംപറമ്പിൽ, അഗസ്റ്റിൻ അഴകനാൽ തുടങ്ങി ഒട്ടേറെ കർഷകരുടെ വാഴകളാണ് നശിച്ചത്. കൃഷിവകുപ്പ്  സഹായം വേഗത്തിൽ നൽകണമെന്ന ആവശ്യം ശക്തമാണ്. പാട്ടത്തിനും കടംവാങ്ങിയും കൃഷി ഇറക്കിയവരാണ് ഏറെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com